ഫിഫ ബെസ്റ്റ് പുരസ്കാര പ്രഖ്യാപനം നാളെ ദോഹയിൽ
text_fieldsദോഹ: കിലിയൻ എംബാപ്പെയും വിനീഷ്യസും റോഡ്രിയും ഉൾപ്പെടെ താരങ്ങൾ മത്സരിക്കുന്ന ഫിഫ ദി ബെസ്റ്റ് ലോക ഫുട്ബാൾ പുരസ്കാര പ്രഖ്യാപനം ചൊവ്വാഴ്ച ദോഹയിൽ. ഖത്തർ വേദിയാകുന്ന ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് ഫൈനൽ മത്സരത്തിന് തലേദിനം ദോഹയിലെ ആസ്പയർ അകാദമിയിലാണ് പോയവർഷത്തെ മികച്ച താരങ്ങൾക്കുള്ള ‘ഫിഫ ബെസ്റ്റ്’ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്. 2022 ഖത്തർ ലോകകപ്പ് ഫുട്ബാളിന്റെ രണ്ടാം വാർഷികവും ഖത്തറിലെ പ്രമുഖ ഫുട്ബാൾ പരിശീലന കേന്ദ്രമായ ആസ്പയർ അകാദമിയുടെ 20ാം വാർഷികവും ആഘോഷിക്കുന്ന വേളയിലാണ് ലോകഫുട്ബാൾ പുരസ്കാര നിശ ദോഹയെ തേടിയെത്തുന്നത്. ഓൺലൈൻ വഴി നടക്കുന്ന അവാർഡ് പ്രഖ്യാപനം ഫിഫ വെബ്സൈറ്റ് വഴി സംപ്രേക്ഷണം ചെയ്യും. ഗലാ ഡിന്നറോടെ നടക്കുന്ന പരിപാടിയുടെ സമയം ഫിഫ പ്രഖ്യാപിച്ചിട്ടില്ല.
ബുധനാഴ്ച ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന റയൽ മഡ്രിഡ്- മെക്സികൻ ക്ലബായ പചൂക ഫിഫ ഇന്റർകോണ്ടിനെന്റൽ മത്സരത്തിന്റെ ഭാഗമായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ, ഫിഫ കൗൺസിൽ അംഗങ്ങൾ, ലോകഫുട്ബാൾ താരങ്ങൾ എന്നിവർ ദോഹയിലെത്തിയിട്ടുണ്ട്.
നവംബർ അവാന വാരത്തിൽ ഫിഫ ദി ബെസ്റ്റ് പുരസ്കാരത്തിന്റെ ചുരുക്കപട്ടിക പ്രഖ്യാപിച്ചിരുന്നു. മികച്ച പുരുഷ-വനിതാ തരങ്ങൾ, പുരുഷ-വനിതാ കോച്ച്, ഗോൾകീപ്പർ, മികച്ച ഗോളിനുള്ള പുഷ്കാസ് അവാർഡ് എന്നിവയാണ് പ്രഖ്യാപിക്കുന്നത്.
ആരാവും ദി ബെസ്റ്റ്:
ഡാനി കാർവഹാൽ (റയൽ മഡ്രിഡ്), എർലിങ് ഹാലണ്ട് (മാഞ്ചസ്റ്റർ സിറ്റി), ഫെഡറികോ വാൽവെർഡെ (റയൽ മഡ്രിഡ്), േഫ്ലാറിയാൻ വിറ്റ്സ് (ബയർലെവർകൂസൻ), ജൂഡ് ബെല്ലിങ് ഹാം (റയൽ മഡ്രിഡ്), കിലിയൻ എംബാപ്പെ (റയൽ മഡ്രിഡ്), ലാമിൻ യമാൽ (ബാഴ്സലോണ), ലയണൽ മെസ്സി (ഇന്റർമിയാമി), റോഡ്രി (മാഞ്ചസ്റ്റർ സിറ്റി), ടോണി ക്രൂസ് (റയൽ-റിട്ടയേഡ്), വിനീഷ്യസ് ജൂനിയർ (റയൽ മഡ്രിഡ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.