ഫിഫ ക്ലബ് ലോകകപ്പ് ജിദ്ദയിൽ; റഫറി പാനൽ പ്രഖ്യാപിച്ചു
text_fieldsജിദ്ദ: ഡിസംബർ 12 മുതൽ 22 വരെ ജിദ്ദ നഗരം ആതിഥേയത്വം വഹിക്കുന്ന ഫിഫ ക്ലബ് ലോകകപ്പ് 2023 െൻറ റഫറിമാരെ ഫിഫ പ്രഖ്യാപിച്ചു. 24 റഫറിമാരെയാണ് മത്സരങ്ങൾ നിയന്ത്രിക്കുന്നതിനായി ഫിഫ തെരഞ്ഞെടുത്തത്. അഞ്ച് പ്രധാന റഫറിമാർ, 10 അസിസ്റ്റൻറുമാർ, എട്ട് വിഡിയോ റഫറിമാർ, ഒരു അസിസ്റ്റൻറ് എന്നിവരാണവർ. കൂട്ടത്തിൽ സൗദി റഫറി മുഹമ്മദ് അൽ ഹുവൈഷിെൻറ നേതൃത്വത്തിൽ ഖലഫ് അൽഷമാരിയും യാസർ അൽസുൽത്താനും അസിസ്റ്റൻറുമായായ സൗദി റഫറി സംഘമുണ്ട്.
കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിലും അമീർ അബ്ദുല്ല അൽഫൈസൽ സ്റ്റേഡിയത്തിലും നടക്കുന്ന ക്ലബ് ലോകകപ്പ് മത്സരങ്ങളിൽ അൽഇത്തിഹാദ് സൗദി അറേബ്യ, മാഞ്ചസ്റ്റർ സിറ്റി, ജപ്പാനിലെ ഉറവ റെഡ് ഡയമണ്ട്സ്, ഈജിപ്തിലെ അൽഅഹ്ലി, മെക്സിക്കോയിലെ ക്ലബ് ലിയോൺ, ന്യൂസിലൻഡിലെ ഓക്ലാൻഡ് സിറ്റി, 2023 ലിബർട്ടാഡോസ് കിരീടം ചൂടുന്ന ടീം എന്നീ ഏഴ് ക്ലബുകളാണ് പങ്കെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.