2026 ലോകകപ്പിന് ആതിഥേയത്വവുമായി അമേരിക്ക, മെക്സിക്കോ, കാനഡ- എല്ലാവരും ലോകകപ്പ് കളിക്കുമെന്ന് ഫിഫ
text_fieldsവടക്കേ അമേരിക്കൻ പ്രാതിനിധ്യമായി അമേരിക്ക, മെക്സിക്കോ, കാനഡ രാജ്യങ്ങൾ 2026 ലോകകപ്പിന് ആതിഥേയത്വം വഹിക്കുമ്പോൾ ഈ മൂന്നു രാജ്യങ്ങളും സ്വാഭാവികമായി യോഗ്യത നേടിയവരാകുമെന്നും അവർക്ക് യോഗ്യത ഘട്ടം കടക്കേണ്ടതില്ലെന്നും ഫിഫ. ആദ്യമായാണ് മൂന്ന് രാജ്യങ്ങൾ ചേർന്ന് ആതിഥേയത്വം വഹിക്കുന്നതും യോഗ്യത കടമ്പ കടക്കാതെ അവരെല്ലാം ഫൈനൽ റൗണ്ടിൽ കളിക്കാൻ അർഹരാകുന്നതും.
അടുത്ത ലോകകപ്പ് മുതൽ ലോകകപ്പിൽ 32നു പകരം 48 ടീമുകളാകും കളിക്കാനെത്തുക. ഫിഫ ചട്ടപ്രകാരം ആതിഥേയ രാജ്യങ്ങൾക്ക് സ്വാഭാവികമായി യോഗ്യത ലഭിക്കുന്നതാണെന്നും ‘കോൺകാകാഫി’ന് ലഭിക്കേട്ട ആറ് അംഗങ്ങളിൽനിന്ന് ഇത് കുറക്കുമെന്നും ഫിഫ വ്യക്തമാക്കി.
മെക്സിക്കോയും യു.എസും പൊതുവെ എല്ലാ ലോകകപ്പുകളിലും കളിക്കാറുള്ളതാണെങ്കിലും 36 വർഷത്തെ ഇടവേളക്കു ശേഷമായിരുന്നു കാനഡ കഴിഞ്ഞ ലോകകപ്പിൽ പന്തുതട്ടിയത്. മൂന്നു കളികളും തോറ്റ ടീം നോക്കൗട്ട് കാണാതെ മടങ്ങുകയും ചെയ്തു.
2030 ലോകകപ്പ് ആതിഥേയത്വം സംബന്ധിച്ച് അടുത്ത വർഷം തീരുമാനമെടുക്കാനും ഫിഫ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ മൂന്ന് അപേക്ഷകരാണുള്ളത്. ലാറ്റിൻ അമേരിക്കയിലാകണമെന്ന ആവശ്യവുമായി അർജന്റീനയുടെ നേതൃത്വത്തിലാണ് ഒന്ന്. ഉറുഗ്വായ്, ബൊളിവീയ, ചിലി എന്നിവയാണ് ഈ സംഘത്തിലുള്ളത്. സ്പെയിനും പോർച്ചുഗലും ചേർന്ന് മറ്റൊന്നും മൊറോക്കോയുടെ നേതൃത്വത്തിൽ ആഫ്രിക്കൻ സംഘവും രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.