ഫുൾ ടീമുമായി റയൽ മഡ്രിഡ് ഖത്തറിലേക്ക്
text_fieldsദോഹ: ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയം വേദിയാകുന്ന ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പിന് യൂറോപ്യൻ ചാമ്പ്യന്മാരായ റയൽ മഡ്രിഡിന്റെ വരവ് സൂപ്പർ താരങ്ങളുമായി. കിലിയൻ എംബാപ്പെ, വിനീഷ്യസ് ജൂനിയർ, ഡാനി കാർവഹാൽ, ജൂഡ് ബെല്ലിങ്ഹാം, റോഡ്രിഗോ, കാമവിങ്ക ഉൾപ്പെടെ മുൻനിര താരങ്ങളടങ്ങിയ ടീം പട്ടിക പ്രഖ്യാപിച്ച് കോച്ച് കാർലോ ആഞ്ചലോട്ടി. 26 അംഗങ്ങളുടെ പട്ടികയാണ് ഫിഫക്ക് സമർപ്പിച്ചത്.
ശനിയാഴ്ച 974 സ്റ്റേഡിയത്തിൽ നടക്കുന്ന ചലഞ്ചർ കപ്പ് മത്സരത്തിലെ വിജയികളാകും ഖത്തർ ദേശീയ ദിനമായ ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരിൽ റയലിന്റെ എതിരാളികൾ. അഞ്ചു ദിവസം മുമ്പ് നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ പരിക്കേറ്റ് സ്റ്റാർ സ്ട്രൈക്കർ കിലിയൻ എംബാപ്പെയെ ഖത്തറിലേക്കുള്ള സംഘത്തിൽ ഉൾപ്പെടുത്തുമെന്ന് കോച്ച് ആഞ്ചലോട്ടി കഴിഞ്ഞ ദിവസം തന്നെ പ്രഖ്യാപിച്ചിരുന്നു. ഒരാഴ്ചത്തെ വിശ്രമത്തോടെ താരം മത്സരത്തിന് സജ്ജമാവുമെന്നാണ് ടീമിന്റെ പ്രതീക്ഷ.
ടീം: തിബോ കോർടുവ; ഡാനി കാർവഹാൽ, എഡർ മിലിറ്റോ, ഡേവിഡ് ആൽബ, ജൂഡ് ബെല്ലിങ്ഹാം, എഡ്വേർഡോ കാമവിങ്ക, വിനീഷ്യസ് ജൂനിയർ, ഫെഡറികോ വാൽവെർഡെ, കിലിയൻ എംബാപ്പെ, ലൂകാ മോഡ്രിച്, റോഡ്രിഗോ, ആൻഡ്രി ലുനിൻ, ഒറേലിയൻ ചുവാമെനി, ആർദ ഗ്വിലേറ, എൻഡ്രിക്, ലൂകാസ് വാസ്ക്വസ്, ജീസസ് വലേയോ, ഡാനി സെബല്ലോസ്, ഫ്രാൻ ഗാർഷ്യ, ബ്രാഹിം ഡയസ്, ഫെർലാൻഡ് മെൻഡി, ഫ്രാൻ ഗോൺസാലസ്, യൂസുഫ് എന്റിക്വസ്, റൗൾ അസൻസിയോ, ലോറൻസോ അഗ്വാഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.