ലോക ഫുട്ബാളിലേക്ക് ഇന്ത്യയെ കൈപിടിച്ചുയർത്താൻ ഫിഫ
text_fieldsമുംബൈ: ഇന്ത്യൻ ഫുട്ബാളിനെ ലോക നിലവാരത്തിലേക്ക് ഉയർത്താനുള്ള പദ്ധതികളുമായി ഫിഫ. കൃത്യമായ ഫുട്ബാൾ വിദ്യാഭ്യാസത്തിന്റെ അഭാവമാണ് ഇന്ത്യ നേരിടുന്നതെന്നും ഫിഫ ഏറ്റെടുക്കുന്നതോടെ അതിൽ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുൻ ആഴ്സണൽ കോച്ചും ഫിഫ, ഗ്ലോബൽ ഫുട്ബാൾ ഡവലപ്മെന്റ് മേധാവിയുമായ ആർസെനെ വെങ്കർ മുംബൈയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രാജ്യത്ത് ഫുട്ബാളിൻ്റെ വളർച്ചക്ക് ഏറെ പദ്ധതികൾ ഫിഫ തയ്യാറാക്കിയതായും ആദ്യ ഘട്ടമെന്നനിലയിലാണ് ആദ്യത്തെ ഫുട്ബാൾ അക്കാദമി ഒഡി ഷയിൽ സ്ഥാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഗരത്തിലെ ജിയോ സെൻട്രലിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡൻറ് കല്യാൺ ചൗബേയും പങ്കെടുത്തു.
ഒരേരീതിയിൽ പരിശീലിപ്പിക്കുന്ന അക്കാദമികളാണ് വേണ്ടത്. അതിനായി പരിശീലകർക്കും പരിശീലനം നൽകണം. നിലവിലുള്ള ആയിരത്തോളം ഫുട്ബോൾ അക്കാദമികളിൽ ഒരേരീതി നടപ്പാക്കിയാൽ വലിയ പ്രയോജനംചെയ്യും. ആ മാറ്റം വരുംവർഷങ്ങളിൽ കാണാൻകഴിയും. അഞ്ചു വയസ്സു മുതലുള്ള കുട്ടികളെയാണ് പരിശീലിപ്പിക്കേണ്ടത്. 12 വയസ്സുവരെ എല്ലാവരും ഒരേരീതിയിൽ കളിച്ചുവളരും. 15 വയസ്സാകുമ്പോഴാണ് ഏത് പൊസിഷനിലാണ് കളിക്കേണ്ടതെന്ന തീർച്ചയുണ്ടാകുക. 70 കോച്ചുകളെ അതിനായി ആദ്യം തയ്യാ റാക്കണം. അവരാണ് മികച്ച കുട്ടികളെ കണ്ടത്തുക. ഫിഫയുടെ നിയന്ത്രണ ത്തിലായിരിക്കും ഇവർക്ക് പരിശീലനം- വെങ്കർ പറഞ്ഞു.
രാജ്യത്തെ ഫുട്ബാളിന്റെ വളർച്ചക്ക് ഓൾ ഇന്ത്യാ ഫുട്‌ബോൾ ഫെഡറേഷന് ഗൗരവമുള്ള കാഴ്ചപ്പാടാണുള്ളതെന്നും നിലവിൽ ബി, സി ലൈസൻസുള്ള പരിശീലകരെയാണ് ഇതിനായി ഉപയോഗപ്പെടുത്തുകയെന്നും കല്യാൺ ചൗബെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.