ഫിഫ ദി ബെസ്റ്റ് ഈ 11 താരങ്ങളിൽ നിന്ന്; മെസ്സി-ക്രിസ്റ്റ്യാനോ യുഗത്തിന് അവസാനമാവുമോ?
text_fieldsകോവിഡ് പ്രതിസന്ധി കാരണം ഫ്രഞ്ച് മാഗസിൻ നൽകാറുള്ള ബാലൺ ഡിഓർ പുരസ്കാരം ഇത്തവണ നൽകുന്നില്ലെന്ന് നേരത്തെ അറിയിപ്പ് വന്നിരുന്നു. എന്നാൽ, ഫിഫയുടെ 'ഫിഫ ദി ബെസ്റ്റ്' പുരസ്കാരം മുടങ്ങാതെ ഈ വർഷം നൽകുന്നുണ്ട്. പുരസ്കാരത്തിന് സാധ്യതയുള്ള 11 പേരുടെ പട്ടിക ഫിഫ പുറത്തു വിട്ടപ്പോൾ, അതിൽ നാലു പേരും ലിവർപൂൾ താരങ്ങൾ. മുഹമ്മദ് സലാഹ്, സാദിയോ മാനെ, വിർജിൽ വാൻഡൈക്ക്, തിയാഗോ അൽക്കൻറാര എന്നിവരാണ് ലിവർപൂളിൽ നിന്നുള്ളവർ. മെസ്സി, ക്രിസ്റ്റ്യാനോ,നെയ്മർ വമ്പന്മാരും ഇത്തവണ അവസാന 11ൽ ഇടം പിടിച്ചിട്ടുണ്ട്.
ക്രിസ്റ്റ്യാനോ റൊണാൾഡോയും മെസ്സിയും അടക്കിവാണ ലോക പുരസ്കാരങ്ങളിൽ ഇത്തവണ മാറ്റമുണ്ടാവുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
2020-ലെ മികച്ച താരത്തിനായുള്ള പുരസ്കാരത്തിൻെറ സാധ്യതപട്ടികയിൽ മെസ്സിക്കും ക്രിസ്റ്റ്യാനോക്കു ഒപ്പം ബയേൺ മ്യൂണിക്കിൻെറ ലെവൻഡോവ്സ്കിയാണ് മുൻ നിരയിലുള്ള താരം. കഴിഞ്ഞ സീസണിൽ ബയേൺ മ്യൂണിക്കിനായി നടത്തിയ കിടിലൻ പ്രകടനമാണ് ലെവൻഡോവ്സ്കിയെ ഫേവറിറ്റാക്കുന്നത്. കഴിഞ്ഞ വർഷം ലയണൽ മെസിയായിരുന്നു ജേതാവ്.
സാധ്യത പട്ടിക:
- റോബർട്ട് ലെവൻഡോവ്സ്കി,
- ക്രിസ്റ്റ്യാനോ റൊണാൾഡോ,
- ലയണൽ മെസ്സി,
- കെവിൻ ഡി ബ്രൂയിൻ,
- തിയാഗോ അൽക്കാൻറാര,
- വിർജിൽ വാൻ ഡൈക്ക്,
- സാദിയോ മാനെ, നെയ്മർ,
- കെയ്ലിയൻ എംബാപെ,
- സെർജിയോ റാമോസ്,
- മുഹമ്മദ് സലാഹ്
മികച്ച വനിതാ താരത്തിനുള്ള പുരസ്കാരത്തിനായി ലൂസി ബ്രോൺസി, വെൻഡി റെനാർഡ്, സാം കെർ, വിവിയാനെ മെഡീമ തുടങ്ങി 11 താരങ്ങളാണ് അന്തിമപട്ടികയിൽ.
മികച്ച പരിശീലകനുള്ള പുര്സാകാരത്തിനായി മത്സരിക്കുന്നത് അഞ്ച് പേരാണ്. മാഴ്സെലോ ബിയേൽസ്(ലീഡ്സ് യുനൈറ്റഡ്), സിനദിൻ സിദാൻ(റയൽ മഡ്രിഡ്), ജൂലൻ ലോപ്പെറ്റെഗ്വി(സെവിയ്യ), ഹാൻസി ഫ്ലിക്ക്(ബയേൺ മ്യൂണിക്), യുർഗൻ ക്ലോപ്പ്(ലിവർപൂൾ) എന്നിവരാണ് ചുരുക്കപ്പട്ടിയിൽ.
മികച്ച ഗോളി പുരസ്കാരത്തിനായി അലിസൻ ബെക്കർ, തിബോ കൊർട്ടുവ, മാനുവൽ ന്യൂയർ, കെയ്ലർ നവാസ്, ജാൻ ഓബ്ലാക്ക്, മാർക്ക് ആന്ദ്രെ ടെർ സ്റ്റീഗൻ എന്നിവരാണ് മത്സരിക്കുന്നത്. ഡിസംബർ 17-ന് നടക്കുന്ന ഫിഫ് പുരസ്കാരചടങ്ങിൽ ജേതാവിനെ പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.