ഖത്തർ ലോകകപ്പ്; കളിസമയം 100 മിനിറ്റ് ആക്കുമെന്ന വാർത്ത തള്ളി ഫിഫ
text_fieldsസൂറിച്: ഖത്തർ ലോകകപ്പിൽ മത്സരസമയം ഒന്നര മണിക്കൂർ എന്നത് നീട്ടുമെന്ന മാധ്യമവാർത്തകൾ തള്ളി ഫിഫ. കാണികൾക്ക് കൂടുതൽ സമയം കളി കാണാൻ അവസരമൊരുക്കി 90 മിനിറ്റ് ഉള്ളത് 100 മിനിറ്റ് ആക്കുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, അങ്ങനെയൊരു നീക്കമില്ലെന്നും കളികൾ പഴയപോലെ 90 മിനിറ്റ് തന്നെയാകുമെന്നും ഫിഫ വാർത്തക്കുറിപ്പിൽ അറിയിച്ചു.
ഏഷ്യയിലെ രണ്ടാമത്തെ ലോകകപ്പായി നവംബർ 21നാണ് ഖത്തറിൽ കാൽപന്തിന്റെ മഹോത്സവത്തിന് തുടക്കമാകുന്നത്. അൽഖോർ സിറ്റിയിലെ അൽബയ്ത് സ്റ്റേഡിയത്തിൽ 60,000 കാണികളെ സാക്ഷിനിർത്തിയാകും ഉദ്ഘാടനമത്സരം.
ദോഹ നഗരത്തിന്റെ 50 കിലോമീറ്റർ ചുറ്റളവിലാണ് എട്ടു വേദികളും. അതിനാൽ, താരങ്ങൾക്കും ഒഫീഷ്യലുകൾക്കും ഒരേ ഇടത്ത് വിശ്രമിക്കാമെന്ന സവിശേഷതയുമുണ്ട്. ലുസെയ്ൽ സ്റ്റേഡിയത്തിൽ ഡിസംബർ 18നാണ് ഫൈനൽ. 80,000 കാണികൾക്ക് സൗകര്യമുള്ളതാണ് ലുസെയ്ൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.