Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഫിഫ ദ ബെസ്റ്റ്:...

ഫിഫ ദ ബെസ്റ്റ്: മെസ്സിക്ക് ലഭിച്ചത് 52 പോയന്റ്, എംബാപ്പെക്ക് 44, നെയ്മർ ഒമ്പതാമത്

text_fields
bookmark_border
ഫിഫ ദ ബെസ്റ്റ്: മെസ്സിക്ക് ലഭിച്ചത് 52 പോയന്റ്, എംബാപ്പെക്ക് 44, നെയ്മർ ഒമ്പതാമത്
cancel

പാരിസ്: 2022ലെ ദ ബെസ്റ്റ് ഫിഫ ഫുട്ബാൾ അവാർഡിൽ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം ലഭിച്ച ലയണൽ മെസ്സിക്ക് ലഭിച്ചത് 52 പോയന്റ്. ഫ്രഞ്ച് താരങ്ങളായ കിലിയൻ എംബാപ്പെക്ക് 44ഉം കരിം ബെൻസേമക്ക് 34ഉം പോയന്റുകളാണ് ​ ലഭിച്ചത്. പി.എസ്.ജിയിൽ മെസ്സിയുടെയും എംബാപ്പെയുടെയും സഹതാരമായ നെയ്മർ 13 പോയന്റ് നേടി ഒമ്പതാ​മതായി. മെസ്സിക്കായി 728 പരിശീലകരും 717 ക്യാപ്റ്റന്മാരും 836 മാധ്യമപ്രവർത്തകരും 13,45,851 ഫാൻസും വോട്ട് ചെയ്തു.

28 പോയന്റ് നേടി ക്രൊയേഷ്യയുടെ ലൂക മോഡ്രിച് നാലാമതും 24 പോയന്റോടെ നോർവെയുടെ എർലിങ് ഹാലണ്ട് അഞ്ചും സ്ഥാനത്തെത്തി. സാദിയോ മാനെ (19 വോട്ട്), ജൂലിയൻ അൽവാരസ് (17), അഷ്റഫ് ഹക്കീമി (15), നെയ്മർ (13), കെവിൻ ഡിബ്രൂയിൻ (10) വിനീഷ്യസ് ജൂനിയർ (10), റോബർട്ട് ലെവൻഡോസ്കി (ഏഴ്), ജൂഡ് ബെല്ലിങ്ഹാം (മൂന്ന്), മുഹമ്മദ് സലാഹ് (രണ്ട്) എന്നിങ്ങനെയാണ് മറ്റു താരങ്ങൾക്ക് ലഭിച്ച പോയന്റുകൾ.

മികച്ച പുരുഷ ടീം പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടത് അർജന്റീനയെ കിരീട വിജയത്തിലേക്ക് നയിച്ച ലയണൽ സ്കലോണിയാണ്. പെപ് ഗാർഡിയോള, കാർലോ ആൻസലോട്ടി എന്നിവരെയാണ് മറികടന്നത്. മികച്ച പുരുഷ ഗോൾകീപ്പറായി അർജന്റീനയുടെ തന്നെ എമിലിയാനോ മാർട്ടിനസും തെരഞ്ഞെടുക്കപ്പെട്ടു. മൊറോക്കൊയുടെ യാസിൻ ബോനു, ബെൽജിയത്തിന്റെ തിബോ കുർട്ടോ എന്നിവ​രാണ് അർജന്റീനക്കാരന് പിന്നിലായത്.​ ഫിഫ ഫാൻ അവാർഡ് അർജന്റീന ആരാധകരും സ്വന്തമാക്കി.

ബാഴ്സലോണയുടെ സ്പാനിഷ് താരം അലക്സിയ പുട്ടേയാസ് ആണ് മികച്ച വനിതാ താരം. ബേത്ത് മീഡ്, അലക്സ് മോർഗൻ എന്നിവരെ പിന്നിലാക്കിയാണ് തുടർച്ചയായ രണ്ടാം തവണ ഇവർ ഫിഫ ദ ബെസ്റ്റ് പുരസ്കാരം നേടുന്നത്.

മറ്റു പുരസ്കാരങ്ങൾ: മികച്ച വനിതാ ടീം കോച്ച്: സറീന വെയ്ഗ്‌മാൻ (ഇംഗ്ലണ്ട്), മികച്ച വനിതാ ഗോൾകീപ്പർ: മേരി എർപ്സ് (ഇംഗ്ലണ്ട്, മാഞ്ചസ്റ്റർ യുനൈറ്റഡ്), മികച്ച ഗോൾ (പുഷ്‍കാസ് പുരസ്കാരം): മാർസിൻ ഒലെക്സി (വാർറ്റ പൊസ്‌നാൻ–പോളണ്ട്), ഫിഫ ഫെയർപ്ലേ: ജോർജിയൻ ലോഷോഷ്‌വിലി (വൂൾവ്സ്ബർഗ്).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neymarLionel MessiMbappefifa the best
News Summary - FIFA The Best: Messi gets 52 points, Mbappe 44, Neymar ninth
Next Story