ഫുട്ബാൾ ലോകകപ്പ് ഇന്ത്യയിൽ കാണാം, ഈ ചാനലിലും ഒ.ടി.ടി പ്ലാറ്റ്ഫോമിലും...
text_fieldsലോകം മുഴുവൻ കാറ്റുനിറച്ച ഒരു തുകൽ പന്തിനു പിന്നാലെ പായാൻ ഇനി ആഴ്ചകൾ മാത്രം. കാൽപന്തു കളിയുടെ വിശ്വമേളക്ക് നവംബർ 20ന് ഖത്തറിന്‍റെ മണ്ണിൽ കിക്കോഫ്.
ഫുട്ബാൾ വിശ്വമേള ലോകത്തിന്‍റെ ഏത് കോണിൽ നടന്നാലും ഇവിടെ ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ അതിന്‍റെ ആവേശം പരകോടിയിലെത്തും. മത്സരദിവസങ്ങളിൽ നാട് ഒന്നടങ്കം ഒരു ടിവിക്കു മുന്നിലും ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്കും ചുരുങ്ങും. ആരാധകർ അവരുടെ ഇഷ്ടടീമിനുവേണ്ടി ആർത്തുവിളിക്കും. ലോകകപ്പിന്‍റെ ഇന്ത്യയിലെ ടെലിവിഷൻ, ഡിജിറ്റൽ സംപ്രേഷണ ആവകാശം 450 കോടി രൂപക്കാണ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള വിയാകോം -18 സ്വന്തമാക്കിയത്.
വിയാകോമിന്‍റെ സ്പോര്‍ട്ട്സ് 18 (SD ആന്‍ഡ് HD) ആണ് ലോകകപ്പ് ഇന്ത്യയില്‍ ലൈവായി കാണിക്കുന്ന ടെലിവിഷന്‍ ചാനല്‍. കൂടാതെ, ജിയോ സിനിമ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ മലയാളം അടക്കമുള്ള ഭാഷകളില്‍ ഖത്തര്‍ വേള്‍ഡ് കപ്പ് ലൈവ് സ്ട്രീമിങ് ഉണ്ടാകും. ഇത് പൂർണമായും സൗജന്യമായിരിക്കും.
ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ബംഗാളി എന്നീ ഭാഷകളിലും ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ മത്സരം കാണാനാകും. എട്ടു ഗ്രൂപുകളായി തിരിഞ്ഞ് 32 ടീമുകളാണ് ഫുട്ബാളിന്‍റെ കനകസിംഹാസനത്തിനായി പോരിനിറങ്ങുന്നത്. എല്ലാ മത്സരങ്ങളും തത്സമയം സ്പോർട് 18, എച്ച്.ഡി ചാനലുകളിൽ ലഭിക്കുമെന്നും ജിയോ സിനിമ ആപ്പിൽ ലൈവ് സ്ട്രീമിങ് ഉണ്ടാകുമെന്നും ഇന്ത്യ-വിയാകോ 18 സ്പോർട്സ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.