ലോകകപ്പ് യോഗ്യതാ മത്സരം; ഇന്ന് ജയം അനിവാര്യം
text_fieldsകുവൈത്ത് ടീം പരിശീലനത്തിൽ
കുവൈത്ത് സിറ്റി: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കുവൈത്തിന് ഇന്ന് ഒമാനെതിരെ ജീവൻ മരണ പോരാട്ടം. നാലാം റൗണ്ട് പ്രതീക്ഷകൾ നിലനിർത്തണമെങ്കിൽ ഇന്ന് കുവൈത്തിന് ജയം അനിവാര്യമാണ്. വൈകീട്ട് 9.15ന് കുവൈത്ത് ജാബിർ സ്റ്റേഡിയത്തിലാണ് മത്സരം.
ആറ് രാജ്യങ്ങൾ ഉൾപ്പെടുന്ന ഏഷ്യൻ വിഭാഗം ഗ്രൂപ്-ബിയിൽ നിലവിൽ കുവൈത്ത് അഞ്ചാം സ്ഥാനത്താണ്. മൂന്ന് മൽസരങ്ങൾ ശേഷിക്കേ ദക്ഷിണ കൊറിയ (15), ജോർഡൻ (12), ഇറാഖ് (12), ഒമാൻ (7),കുവൈത്ത് (5), ഫലസ്തീൻ (3) എന്നിങ്ങനെയാണ് ഗ്രൂപ്പിലെ പോയന്റു നില.
ഗ്രൂപ്പിൽനിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിൽവരുന്നവർ നേരിട്ട് ലോകകപ്പിന് യോഗ്യത നേടും. മൂന്നും നാലും സ്ഥാനക്കാർ നാലാം റൗണ്ടിലേക്ക് കടക്കും.ഇന്ന് ഒമാനെയും അടുത്ത മത്സരത്തിൽ ഫലസ്തീനെയും തോൽപിക്കുകയും ദക്ഷിണകൊറിയുമായി സമനില കൈവരിക്കുകയും ചെയ്താൽ കുവൈത്ത് ഒമാനെ മറികടന്ന് നാലാം സ്ഥാനത്ത് എത്താനാകും.
എന്നാൽ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ ഒമാനോട് 4-0 നാണ് കുവൈത്ത് തോറ്റത്. സ്വന്തം ഗ്രൗണ്ടിൽ ഇതിന് പകരം വീട്ടി മുന്നോട്ടുകുതിക്കാനാണ് കുവൈത്ത് ശ്രമം. ജൂൺ അഞ്ചിന് , 10ന് ദക്ഷിണ കൊറിയ എന്നിവയാണ് അടുത്ത എതിരാളികൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.