ലോകകപ്പ് യോഗ്യത: ഇന്ത്യൻ ടീമിൽ മലയാളത്തിളക്കമായി ആശിഖും സഹലും
text_fieldsന്യൂഡൽഹി: 2022ലെ ഖത്തർ ഫുട്ബാൾ ലോകകപ്പ്, 2023ലെ ഏഷ്യൻ കപ് എന്നിവക്കുള്ള 28 അംഗ ഇന്ത്യൻ ടീമിനെ കോച്ച് ഇഗോർ സ്റ്റിമാക് പ്രഖ്യാപിച്ചു. മലയാളി താരങ്ങളായ ആശിഖ് കുരുണിയൻ, സഹൽ അബ്ദുസ്സമദ് എന്നിവർ ടീമിലുണ്ട്. ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായി ടീം ബുധനാഴ്ച ദോഹയിലേക്ക് പുറപ്പെടും. ജൂൺ മൂന്നു മുതലാണ് മത്സരങ്ങൾ.
ഖത്തറിലെത്തുന്നവർക്ക് 48 മണിക്കൂറിനിടെ േകാവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നതിനാൽ താരങ്ങൾക്ക് ആർ.ടി.പി.സി.ആർ പരിശോധന നടത്തും. യാത്രയുടെ ഭാഗമായി എല്ലാവരും മേയ് 15 മുതൽ ന്യൂഡൽഹിയിൽ ബയോ ബബ്ളിലായിരുന്നു.
ആദ്യ മത്സരം ഖത്തറിനെതിരെയാണ്. ഏഴിന് ബംഗ്ലദേശുമായും 15ന് അഫ്ഗാനിസ്താനുമായും കളിക്കും.
ടീം അംഗങ്ങൾ
ഗോൾകീപർമാർ: ഗുർപ്രീത് സിങ് സന്ധു, അമരീന്ദർ സിങ്, ധീരജ് സിങ്.
പ്രതിരോധം: പ്രീതം കോട്ടൽ, രാഹുൽ ഭെകെ, നേരന്ദർ ഗെഹ്ലോട്ട്, ചിംെഗ്ലൻസാന സിങ്, സന്ദേശ് ജിങ്കാൻ, ആദിൽ ഖാൻ, ആകാശ് മിശ്ര, സുഭാശിഷ് ബോസ്.
മിഡ്ഫീൽഡ്: ഉദാന്ത സിങ്, ബ്രൻഡൺ ഫെർണാണ്ടസ്, ലിസ്റ്റൺ കൊളാകൊ, റൗളിങ് ബോർഗെസ്, ഗ്ലാൻ മാർട്ടിൻസ്, അനിരുദ്ധ് താപ, പ്രണോയ് ഹാൾഡർ, സുരേഷ് സിങ്, ലാലെങ്മാവിയ റാൽട്ടെ, അബ്ദുൽ സഹൽ, യാസിർ മുഹമ്മദ്, ലാലിയൻസുവല ഛാങ്തെ, ബിപിൻ സിങ്, ആശിഖ് കുരുണിയൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.