ഫിഫ ലോകകപ്പ് യോഗ്യത റൗണ്ട്: ഇന്ത്യൻ സാധ്യത സംഘത്തിൽ രാഹുലും ജിതിനും വിബിനും
text_fieldsന്യൂഡൽഹി: ഫിഫ ലോകകപ്പ് ഏഷ്യൻ യോഗ്യത റൗണ്ടിൽ അടുത്ത മാസം നടക്കുന്ന മത്സരങ്ങൾക്കുള്ള 26 അംഗ ഇന്ത്യൻ സാധ്യത സംഘത്തെ പരിശീലകൻ ഇഗോർ സ്റ്റിമാക് പ്രഖ്യാപിച്ചു. മലയാളി മിഡ്ഫീൽഡർമാരായ കെ.പി. രാഹുൽ, വിബിൻ മോഹനൻ, ഫോർവേഡ് എം.എസ്. ജിതിൻ എന്നിവർ പട്ടികയിലുണ്ട്. ഐ.എസ്.എൽ ഫൈനലിസ്റ്റുകളായ മോഹൻ ബഗാന്റെയും മുംബൈ സിറ്റിയുടെയും താരങ്ങളെ മേയ് 10ന് ഭുവനേശ്വറിൽ ആരംഭിക്കുന്ന ക്യാമ്പിലേക്ക് തൽക്കാലം ഉൾപ്പെടുത്തിയിട്ടില്ല. ഇക്കാരണത്താൽ സഹൽ അബ്ദുസ്സമദ് അടക്കമുള്ളവർ പട്ടികയിലില്ല.
നാല് ഐ ലീഗ് താരങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ട്രൈക്കർമാരായ ഡേവിഡ് ലാലൻസൻഗ മുഹമ്മദൻസിൽ നിന്നും ലാൽറിൻസുവാല ഐസോൾ എഫ്.സിയിൽ നിന്നും ഡിഫൻഡർ മുഹമ്മദ് ഹമ്മാദ് റിയൽ കശ്മീരിൽ നിന്നും മിഡ്ഫീൽഡർ എഡ്മണ്ട് ലാൽറിൻഡിഗ ഇന്റർ കാശിയിൽ നിന്നും സാധ്യത സംഘത്തിൽ ഇടംപിടിച്ചു.
ജൂൺ ആറിന് കൊൽക്കത്തയിൽ കുവൈത്തിനെതിരെയും പത്തിന് ദോഹയിൽ ഖത്തറിനെതിരെയുമാണ് മത്സരങ്ങൾ. രാഹുലും വിബിനും കേരള ബ്ലാസ്റ്റേഴ്സിന്റെയും ജിതിൻ നോർത്ത് ഈസ്റ്റ് യുനൈറ്റഡിന്റെയും താരങ്ങളാണ്. തൃശൂർ സ്വദേശികളാണ് മൂവരും.
സാധ്യത സംഘം
ഗോൾകീപ്പർമാർ: അമരീന്ദർ സിങ്, ഗുർപ്രീത് സിങ് സന്ധു, ഡിഫൻഡർമാർ: അമേയ് ഗണേഷ് റണവാഡെ, ജയ് ഗുപ്ത, ലാൽചുങ്‌നുംഗ, മുഹമ്മദ് ഹമ്മദ്, നരേന്ദർ, നിഖിൽ പൂജാരി, റോഷൻ സിങ് നാവോറം.
മിഡ്ഫീൽഡർമാർ: ബ്രാൻഡൻ ഫെർണാണ്ടസ്, എഡ്മണ്ട് ലാൽറിൻഡിക, ഇമ്രാൻ ഖാൻ, ഇസാക് വൻലാൽറുത്ഫെല, ജീക്‌സൺ സിങ് തൗനോജം, മഹേഷ് സിങ് നാവോറം, മുഹമ്മദ് യാസിർ, നന്ദകുമാർ ശേഖർ, കെ.പി. രാഹുൽ, സുരേഷ് സിങ് വാങ്ജാം, വിബിൻ മോഹനൻ.
ഫോർവേഡുകൾ: ഡേവിഡ് ലാൽലൻസംഗ, എം.എസ്. ജിതിൻ, ലാൽറിൻസുവാല ലാൽബിയാക്നിയ, പാർഥിബ് ഗൊഗോയ്, റഹീം അലി, സുനിൽ ഛേത്രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.