ഒടുവിൽ ഹാൻസി ഫ്ലിക് പറഞ്ഞു, ബയേൺ വിട്ടേക്കും; റാഞ്ചാനൊരുങ്ങി ജർമൻ ഫുട്ബാൾ അസോ.
text_fieldsമ്യൂണിക്: ഈ സീസണോടുകൂടി ബയേൺ മ്യൂണികിൽനിന്ന് പടിയിറങ്ങുമെന്ന് ഹാൻസി ഫ്ലിക് പരസ്യമായി പറഞ്ഞതോടെ, കോച്ചിെൻറ കാര്യത്തിലുള്ള അഭ്യൂഹങ്ങൾക്ക് അവസാനമായി. ബയേൺ സ്പോർട്ടിങ് ഡയറക്ടറുമായി നേരത്തെതന്നെ ഉടക്കിയിരുന്ന ഫ്ലിക് ആദ്യമായാണ് പര്യസമായി ക്ലബ് വിടുന്ന കാര്യം പ്രതികരിക്കുന്നത്. ഇതോെട തൊട്ടതെല്ലാം പൊന്നാക്കിയ കോച്ചിന് ബയേൺ മ്യൂണിക് പകരക്കാരനെ തേടുകയാണ്.
യൂറോ കപ്പോടുകൂടി ജർമനിയുടെ കോച്ചായ യോആഹിം ലോയ്വ് പടിയിറങ്ങുമെന്ന് ഉറപ്പായതോടെ, ഫ്ലിക്കിനെ റാഞ്ചാൻ ഒരുങ്ങിയിരിക്കുകയാണ് ജർമൻ ഫുട്ബാൾ അസോസിയേഷൻ. ഏതായാലും ഫ്ലിക്കിെൻറ അടുത്ത തട്ടകം ഏതാവുമെന്ന കാര്യം വ്യക്തമല്ല.
വോൾസ്ബർഗിനെതിരായ മത്സരത്തിൽ 3-2ന് ബയേൺ ജയിച്ചതിനു പിന്നാലെയാണ് ഫ്ലിക് നിലവിലെ കരാർ റദ്ദാക്കുമെന്ന വിവരം മാധ്യമപ്രവർത്തകരോട് പറയുന്നത്. 2023 വരെയാണ് ഫ്ലിക്കിന് ബയേണുമായുണ്ടായിരുന്ന കരാർ. ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിയോട് തോറ്റതിനുപിന്നാലെ സ്പോർട്ടിങ് ഡയറക്ടർക്കെതിരെ ഫ്ലിക് ചില വിമർശനങ്ങൾ 'പറയാതെ' പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.