അവിസ്മരണീയ ഗോളുമായി സലാഹ് വീണ്ടും, ഫിർമീന്യോക്ക് ഹാട്രിക്; ലിവർപൂളിന് തകർപ്പൻ ജയം
text_fieldsലണ്ടൻ: വാറ്റ്ഫോഡിൽ പരിശീലക കുപ്പായത്തിൽ േക്ലാഡിയോ റനിയേരിയുടെ അരങ്ങേറ്റം മഹാദുരന്തമാക്കി ലിവർപൂൾ തേരോട്ടം. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ചെമ്പട എതിരാളികളെ തരിപ്പണമാക്കിയത്. തീർത്തും ഏകപക്ഷീയമായ മത്സരത്തിൽ ആക്രമണം അലയായെത്തിയപ്പോൾ കൃത്യമായ ഇടവേളകളിൽ വാറ്റ്ഫോഡ് വല കുലുങ്ങി.
ഫിർമീന്യോയുടെ ഹാട്രിക്കും മുഹമ്മദ് സലാഹ്, സദിയോ മാനേ എന്നിവരുടെ ഗോളുകളുമാണ് ലിവർപൂളിന്‍റെ ദിനം സൂപ്പറാക്കിയത്. മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ലീഗിൽ നേടിയ അവിസ്മരണീയ ഗോളിന്‍റെ മധുരം മാറും മുേമ്പ സലാഹിന്‍റെ മറ്റൊരു തകർപ്പൻ ഗോളിനും മത്സരം സാക്ഷ്യം വഹിച്ചു. തുടർച്ചയായ എട്ടാം മത്സരത്തിലാണ് സലാഹ് ഗോളടിക്കുന്നത്.
സലാഹിെൻറ മനോഹര പാസിൽ സാദിയോ മാനേ ഒമ്പതാം മിനിറ്റിൽ തന്നെ ലിവർപൂളിന്‍റെ ഗോൾവേട്ട തുടങ്ങി. വലതുമൂലയിൽനിന്ന് മുന്നിലോടിയ രണ്ടു പ്രതിരോധ താരങ്ങളെ കാഴ്ചക്കാരാക്കിയായിരുന്നു സലാഹിെൻറ ഇടങ്കാലൻ പാസ്. കാത്തുനിന്ന മാനേ പന്ത് വലയിലെത്തിച്ചു. ഇതോടെ, പ്രീമിയർ ലീഗിൽ 100 ഗോളുകൾ തികക്കുന്ന മൂന്നാമത്തെ ആഫ്രിക്കൻ താരമായി മാനേ. അതിനിടെ, മത്സരത്തിലെ ഏറ്റവും മനോഹരമായ നീക്കം വലയിലെത്തിച്ച് സലാഹ് 104 ഗോളുകൾ തികച്ചപ്പോൾ ഇതുവരെയും ഒപ്പമുണ്ടായിരുന്ന ദിദിയർ ദ്രോഗ്ബയെയും മറികടന്നു.
വട്ടമിട്ടുനിന്ന മൂന്നു പ്രതിരോധക്കാരെ പന്തടക്കം കൊണ്ട് രണ്ടുവട്ടം കീഴടക്കിയായിരുന്നു സലാഹിെൻറ അനായാസ ഗോൾ.അനായാസമായി അടിച്ചുകയറ്റിയ മൂന്നു ഗോളുകളുമായി കളംനിറഞ്ഞ ഫർമീനോ ആയിരുന്നു കളിയിലെ കേമൻ. ഗോൾമുഖത്ത് വട്ടംപാർത്തുനിൽക്കുകയും ഉന്നംപിഴക്കാത്ത കാലുകളുടെ സഹായത്തോടെ മൂന്നുവട്ടം എതിരാളികളുടെ ഹൃദയം പിളർക്കുകയും ചെയ്താണ് ഫർമീനോ ലിവർപൂൾ വിജയം ആഘോഷമാക്കിയത്.
സമീപകാലത്ത് സ്വന്തം മൈതാനത്ത് ഏറ്റവും വലിയ പരാജയമാണ് വാറ്റ്ഫോഡ് ഏറ്റുവാങ്ങിയത്. ലിവർപൂളിനു മുന്നിൽ കളിമറന്ന ടീമിന് ഒരു കോർണർ ലഭിച്ചത് പോലും 78ാം മിനിറ്റിൽ. പുതിയ ദൗത്യം ഏറ്റെടുത്ത റനിയേരിക്ക് വാറ്റ്ഫോഡിൽ 22ാം പരിശീലക വേഷമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.