പ്രീമിയർ ലീഗിൽ ആദ്യ വനിത റഫറി; ചരിത്രം കുറിക്കാൻ റെബേക്ക
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ വനിത റഫറിയായി ചരിത്രം കുറിക്കാനൊരുങ്ങി റെബേക്ക വെൽച്. ഡിസംബർ 23ന് നടക്കുന്ന ബേൺലി-ഫുൾഹാം മത്സരമാണ് റെബേക്ക നിയന്ത്രിക്കുക. 2010ൽ റഫറിയായി അരങ്ങേറിയ അവർ 2017ലെയും 2020ലെയും വിമൻസ് എഫ്.എ കപ്പ് ഫൈനൽ ഉൾപ്പെടെ നിയന്ത്രിച്ചിട്ടുണ്ട്. 2020ൽ യുവേഫയുടെ വനിത എലൈറ്റ് റഫറിമാരുടെ പട്ടികയിൽ ഉൾപ്പെട്ട റബേക്ക നിരവധി പുരുഷ ദേശീയ ലീഗ് മത്സരങ്ങളിലും റഫറിയായി.
ഡിസംബർ 26ന് നടക്കുന്ന ഷെഫീൽഡ് യുനൈറ്റഡ്-ല്യൂട്ടൺ ടൗൺ മത്സരം നിയന്ത്രിക്കുന്ന സാം അലിസണും മറ്റൊരു ചരിത്ര നേട്ടത്തിനരികിലാണ്. 15 വർഷത്തിന് ശേഷം പ്രീമിയർ ലീഗിൽ റഫറിയാകുന്ന ആദ്യ കറുത്ത വർഗക്കാരനെന്ന നേട്ടമാണ് സാം അലിസണെ കാത്തിരിക്കുന്നത്. 2008ൽ വിരമിച്ച യുറിയ റെന്നി ആയിരുന്നു അവസാനം ഇംഗ്ലീഷ് ഫുട്ബാൾ ലീഗ് നിയന്ത്രിച്ച കറുത്ത വർഗക്കാരനായ റഫറി.
കുറഞ്ഞ പ്രാതിനിധ്യമുള്ള വിഭാഗങ്ങളിൽനിന്ന് 50 ശതമാനം റഫറിമാരെ റിക്രൂട്ട് ചെയ്യാൻ കഴിഞ്ഞ ജൂലൈയിൽ ഫുട്ബാൾ അസോസിയേഷൻ തീരുമാനിച്ചിരുന്നു. ഇത് പ്രകാരം 2026 മുമ്പ് 1000 വനിത റഫറിമാരെയും 1000 കറുത്ത വർഗക്കാരോ ഏഷ്യക്കാരോ ആയ റഫറിമാരെയും വളർത്തിക്കൊണ്ടിവരുകയാണ് ലക്ഷ്യമിടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.