ഫുട്ബാളിൽ അഞ്ച് സബ്സ്റ്റിറ്റ്യൂഷൻ നിയമമായി
text_fieldsദോഹ: കോവിഡ് കാലത്ത് താൽകാലികമായി നടപ്പാക്കിയ അഞ്ചു പേരുടെ സബ്സ്റ്റിറ്റ്യൂഷൻ സ്ഥിരപ്പെടുത്താൻ തീരുമാനം. ഫിഫയുടെ ഫുട്ബാൾ നിയമങ്ങളുടെ ചുമതലയുള്ള ഇൻറർനാഷണൽ ഫുട്ബാൾ അസോസിയേഷൻ ബോർഡ് (ഐഫാബ്) വാർഷിക ജനറൽബോഡി യോഗമാണ് അഞ്ച് സബ്സ്റ്റിറ്റ്യൂഷൻ നിയമമാക്കി സ്ഥിരപ്പെടുത്താൻ തീരുമാനിച്ചത്.
ദോഹയിൽ ചേർന്ന 136ാമത് ഐഫാബ് യോഗത്തിനു പിന്നാലെ നടന്ന വാർത്താ സമ്മേളനത്തിൽ ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫൻറിനോ, ഫിഫ റഫറി കമ്മിറ്റി ചെയർമാൻ പിയർലൂയിജി കൊളിന എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. ഇതിനു പുറമെ ടീമിൻെറ റിസർവ് ബെഞ്ച് ശേഷി 12ൽ നിന്ന് 15ആയി ഉയർത്താനും അനുവാദം നൽകി. ഇതോടെ, ലോകകപ്പിനെത്തുന്ന ടീമുകൾക്ക് െപ്ലയിങ് ഇലവനു പുറമെ 15 പേരുെട റിസർവ് കൂടി കണക്കാക്കി 26 അംഗങ്ങളുടെ ടീം പ്രഖ്യാപിക്കാം. ഇതു സംബന്ധിച്ച് ലോകകപ്പ് സംഘാടകരായ ഫിഫ അന്തിമ തീരുമാനമെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.