അഞ്ചുലക്ഷം വിദ്യാർഥികൾക്ക് ഫുട്ബാൾ പരിശീലനം നൽകും–മന്ത്രി വി. അബ്ദുറഹ്മാൻ
text_fieldsമലപ്പുറം: സംസ്ഥാനത്തെ അഞ്ചുലക്ഷം വിദ്യാർഥികൾക്ക് ഫുട്ബാൾ പരിശീലനം നൽകുന്ന പദ്ധതിക്ക് അടുത്ത വർഷം തുടക്കം കുറിക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. മലപ്പുറത്ത് ഫുട്ബാൾ കളിക്കാരുടെ തലമുറ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിയുന്നത്ര ദേശീയ മത്സരങ്ങൾ സംസ്ഥാനത്ത് കൊണ്ടുവരും. അതിൽ ഒരു കളിയെങ്കിലും മലപ്പുറത്തിന് മാറ്റിവെക്കും. കോട്ടപ്പടി സ്റ്റേഡിയം ഉൾപ്പെടെ കളിക്കളങ്ങൾ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്നാണ് ആഗ്രഹം.
പരിപാലനത്തിന് തദ്ദേശ സ്ഥാപനങ്ങൾ നിർദേശം നൽകിയാൽ സൗകര്യമാകും. സന്തോഷ് ട്രോഫി ഫുട്ബാൾ മത്സരത്തിന് തലേന്ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ മുൻകളിക്കാരുടെ സംഗമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.