റൊസാരിയോയിലെ ജനങ്ങളോട് മാപ്പ് ചോദിച്ച് മെസി
text_fieldsബ്യൂണസ് അയേഴ്സ്: ഖത്തർ ലോകകപ്പിൽ ചരിത്രനേട്ടമാണ് ലയണൽ മെസിയും സംഘവും കുറിച്ചത്. 36 വർഷത്തെ കിരീട വരൾച്ചക്ക് വിരാമമിട്ടാണ് മെസിയും കൂട്ടരും ഖത്തർ മണ്ണിൽ നിന്നും ലോകകപ്പുമായി മടങ്ങിയത്. ലോകകപ്പ് വിജയത്തിന് പിന്നാലെ ജന്മനാടായ റൊസാരിയോയിലെ ജനങ്ങളോട് മാപ്പ് ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ക്യാപ്റ്റൻ ലയണൽ മെസി.
ലോകകപ്പ് വിജയത്തിന് ശേഷം റൊസാരിയയിലെ ജനങ്ങൾക്കൊപ്പം ആഘോഷങ്ങളിൽ പങ്കെടുക്കാൻ സാധിക്കാത്തതിലാണ് മെസിയുടെ മാപ്പപേക്ഷ. പിന്തുണച്ച എല്ലാവർക്കും ആശംസകൾ അറിയിക്കുകയാണെന്ന് മെസി പറഞ്ഞു.
ഞങ്ങളോട് സ്നേഹം പ്രകടിപ്പിച്ച എല്ലാവരോടും നന്ദി അറിയിക്കുകയാണ്. എല്ലാവരേയും നേരിൽ കാണാൻ കഴിയാത്തതിന് ക്ഷമ ചോദിക്കുകയാണ്. കുറച്ച് ദിവസം കുടുംബവുമായും സുഹൃത്തുക്കളോടുമൊപ്പം ചെലവഴിക്കാൻ ആഗ്രഹിക്കുകയാണെന്നും മെസി കൂട്ടിച്ചേർത്തു. നേരത്തെ ലോകകപ്പുമായി അർജന്റീനയിൽ തിരിച്ചത്തിയതിന് പിന്നാലെ താരങ്ങൾ ഓപ്പൺ ബസിൽ നഗര പര്യടനം നടത്തിയിരുന്നു. എന്നാൽ, പാലത്തിന് മുകളിൽ നിന്നും ആരാധകർ ബസിലേക്ക് ചാടിയതോടെ ഹെലികോപ്ടറിലാണ് താരങ്ങളെ രക്ഷപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.