മുൻ അർജൻറീന പരിശീലകൻ സാബല്ലെ അന്തരിച്ചു
text_fieldsബേന്വസ് എയ്റിസ്: മുൻ അർജൻറീന പരിശീലകൻ അലജാൻഡ്രോ സാബെല്ല(66) അന്തരിച്ചു. ദീർഘകാലമായി രോഗബാധിതനായി ചികിൽസയിലായിരുന്നു. അർജൻറീന ക്ലബായ സ്റ്റഡിനാറ്റ്സിനേയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. നവംബർ 26നാണ് സാബെല്ലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടിയന്തര ഹൃദയ ശസ്ത്രക്രിയക്കായാണ് അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തത്.
പിന്നീട് അദ്ദേഹത്തിൻെറ ആരോഗ്യനില മെച്ചപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, അണുബാധയുണ്ടായതോടെ രണ്ടാഴ്ചയോളം ഐ.സി.യുവിൽ തന്നെ തുടർന്നു. ചൊവ്വാഴ്ച അദ്ദേഹത്തിൻെറ ആരോഗ്യനില വീണ്ടും മോശമാവുകയായിരുന്നു.
ഉന്നതനിലയിൽ നിയമപഠനം പൂർത്തിയാക്കിയ സാബല്ലെ പക്ഷേ കരിയറായി തെരഞ്ഞെടുത്തത് ഫുട്ബാളായിരുന്നു. 1970കളിൽ റിവർ പ്ലേറ്റിലൂടെയാണ് അദ്ദേഹം വരവറിയിച്ചത്. പിന്നീട് യു.കെയിലെ ഷെഫീൽഡ് യുണൈറ്റഡിലേക്ക് കൂടുമാറ്റം നടത്തി. ഇംഗ്ലീഷ് ലീഗിൽ കളിക്കുന്ന ആദ്യ ദക്ഷിണ അമേരിക്കൻ താരമായും സാബല്ലെ മാറി.
പിന്നീട് ഷെഫീൽഡിൽ നിന്ന് ലീഡ്സിലെത്തിയ അദ്ദേഹം 1982ലാണ് വീണ്ടും അർജൻറീനയിലേക്ക് തിരിച്ചെത്തുന്നത്. പിന്നീട് 2009ൽ അർജൻറീന ക്ലബിൻെറ മാനേജറായ സാബെല്ലോ 2011ൽ അർജൻറീനയുടെ പരിശീലകനായി. 2014 ലോകകപ്പിൽ അർജൻറീനയെ ഫൈനലിലെത്തിച്ചത് സാബല്ലെയുടെ തന്ത്രങ്ങളായിരുന്നു. പക്ഷേ ജർമ്മനിയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോൽക്കാനായിരുന്നു അർജൻറീനയുടെ വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.