മറഡോണക്കൊപ്പം പന്തുതട്ടിയ ബാഴ്സയുടെ സ്വന്തം ‘പിക്കോൺ’ വിടവാങ്ങി
text_fieldsനിലവിലെ ബാഴ്സ ഫുൾബാക്ക് മാർകോസ് അലൻസോയുടെ പിതാവായ മുൻ താരം മാർകോസ് അലൻസോ പീന അന്തരിച്ചു. അർജന്റീന ഇതിഹാസം ഡീഗോ മറഡോണ നൗ ക്യാമ്പിൽ പന്തുതട്ടിയ ഘട്ടത്തിൽ ടീമിലുണ്ടായിരുന്നു. നീണ്ട കാലം അസുഖ ബാധിതനായി 63 വയസ്സിലാണ് വിയോഗം.
സ്‍പെയിൻ ദേശീയ ജഴ്സിയിൽ 22 തവണ ഇറങ്ങിയിട്ടുണ്ട്. 1984 യൂറോ യോഗ്യത പോരാട്ടത്തിൽ സ്‍പെയിൻ 12-1ന് മാൾട്ടയെ വീഴ്ത്തുമ്പോൾ ടീമിലുണ്ടായിരുന്നു. ബാഴ്സ ടീമിനൊപ്പം ലാ ലിഗ, കോപ ഡെൽ റെ, സ്പാനിഷ് സൂപർ കപ് കിരീടങ്ങൾ നേടിയിട്ടുണ്ട്. റയൽ മഡ്രിഡിനായി അഞ്ച് യൂറോപ്യൻ കപ്പുകളും അത്രയും തവണ ലാ ലിഗ കിരീടങ്ങളും നേടിയ ഇതിഹാസ താരമായിരുന്ന മാർക്വിറ്റോസ് ആണ് അന്തരിച്ച മാർകോസ് പീനയുടെ പിതാവ്. മകനാകട്ടെ, ഇപ്പോഴും ബാഴ്സ നിരയിലെ പ്രമുഖ സാന്നിധ്യമാണ്.
പിതാവും മകനും മുൻനിര ടീമുകൾക്കായി കളിച്ചവരെന്ന അപൂർവ നേട്ടത്തിനുടമായിരുന്നു അലൻസോ പീന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.