മുൻ ഇന്ത്യൻ ഫുട്ബോൾ താരം സുരജിത് സെൻഗുപ്ത അന്തരിച്ചു
text_fieldsകൊൽക്കത്ത: ഇന്ത്യൻ ഫുട്ബോൾ ടീം മുൻ മിഡ്ഫീൽഡറും കൊൽക്കത്ത ക്ലബ് ഈസ്റ്റ് ബംഗാളിന്റെ ഇതിഹാസ താരവുമായ സൂരജിത് സെൻ ഗുപ്ത (70) അന്തരിച്ചു. കൊൽക്കത്തയിലെ പീർലെസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കോവിഡ് ബാധിതനായി ജനുവരി 23നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതോടെ കഴിഞ്ഞ പത്തു ദിവസമായി വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു.
ഈസ്റ്റ് ബംഗാളിന്റെ സുവർണകാലത്തെ താരങ്ങളിലൊരാളാണ്. ബിഷുവെന്ന വിളിപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. ഈസ്റ്റ് ബംഗാളിനൊപ്പം തുടർച്ചയായി ആറ് തവണ കൽക്കട്ട ലീഗ് കിരീടം നേടി. ആറ് വട്ടം ഐ.എഫ്.എ ഷീൽഡും മൂന്ന് തവണ ഡ്യുറാൻഡ് കപ്പും നേടി. കൊൽക്കത്തയിലെ മറ്റു പ്രധാന ക്ലബ്ബുകളായ മോഹൻ ബഗാൻ, മുഹമ്മദൻ സ്പോർട്ടിങ് എന്നിവക്കു വേണ്ടിയും ബൂട്ടണിഞ്ഞു. 1974 ജൂലൈ 24നു മെർദേക്ക കപ്പിൽ തായ്‌ലൻഡിനെതിരെയായിരുന്നു രാജ്യാന്തര അരങ്ങേറ്റം. ഇന്ത്യൻ ജഴ്സിയിൽ 14 മത്സരങ്ങൾ കളിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.