തെരഞ്ഞെടുപ്പിൽ 'ഗോള'ടിക്കാൻ മുൻ കേരള താരം ജംഷീനയും
text_fieldsമലപ്പുറം: കേരള ഫുട്ബാൾ ടീമിനായി മൈതാനത്ത് വിസ്മയം തീർത്ത വനിത താരം തദ്ദേശ തെരഞ്ഞെടുപ്പിലും ഒരങ്കത്തിന് 'ബൂട്ടണിയുന്നു'.
മലപ്പുറം നഗരസഭയിലെ 13ാം വാർഡ് കാളമ്പാടിയിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത് ദേശീയ മത്സരങ്ങളിലടക്കം ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച മുൻ കേരള ടീം താരം ജംഷീന ഉരുണിയൻ പറമ്പിലാണ്. കേരള ടീമിൽ ഡിഫന്‍ഡറായിരുന്നു. നിലവിലെ കൗണ്‍സിലർ ഭര്‍തൃപിതാവ് അബ്ദുല്‍ മജീദിെൻറ സബ്സ്റ്റിറ്റ്യൂട്ട് ആവാനാണ് ജംഷീനയുടെ ശ്രമം. ഭർത്താവ് ഷമീംസാദും കുടുംബാംഗങ്ങളും പിന്തുണയുമായി കൂടെയുണ്ട്.
ഏഴുവര്‍ഷം കേരളത്തിനുവേണ്ടി ബൂട്ടണിഞ്ഞ ജംഷീന ദേശീയ ഗെയിംസിലും പെങ്കടുത്തിട്ടുണ്ട്്. 2016ല്‍ സംസ്ഥാനത്തെ മികച്ച സീനിയർ വനിത ഫുട്ബാൾ താരമായിരുന്നു.
രാഷ്ട്രീയമെന്നത് വലിയ സേവനമാണെന്നും ജനങ്ങളുടെ പിന്തുണയുണ്ടാവുമെന്ന പ്രതീക്ഷയുണ്ടെന്നും ജംഷീന പറഞ്ഞു.
തിരുവല്ല മാര്‍ത്തോമ കോളജില്‍നിന്നാണ് ബി.എ ഇക്കോണിമിക്സും എം.എ ഇക്കണോമിക്സും പൂര്‍ത്തിയാക്കിയത്. യൂനിവേഴ്സിറ്റി തലത്തിലും നിരവധി മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ജംഷീനയുടെ മൂത്ത സഹോദരി ഷെമിനാസും സംസ്ഥാന ഫുട്ബാള്‍ താരമായിരുന്നു. സഹോദരി തിരുവനന്തപുരത്ത് സ്കൂളിൽ ഫുട്ബാള്‍ പരിശീലകയാണ്. ആനങ്ങാടി സ്വേദശിയായ സിദ്ദീഖ്^ജമീല ദമ്പതികളുടെ മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.