അന്നാബിയുടെ ചുക്കാൻപിടിക്കാൻ ക്വിറോസ്
text_fieldsദോഹ: ലോകകപ്പ് ഫുട്ബാളിന്റെ ആതിഥേയത്വത്തിനും പങ്കാളിത്തത്തിനും പിന്നാലെ ഖത്തർ ഫുട്ബാൾ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുകയാണ്. പതിറ്റാണ്ടിലേറെ കാലം ജൂനിയർ-സീനിയർ ടീമിനൊപ്പം വഴികാട്ടിയായി നിന്ന് ദേശീയ ടീമിനെ വൻകര ജേതാക്കളും ലോകകപ്പിലേക്കും ഒരുക്കിയ ഫെലിക്സ് സാഞ്ചസ് പടിയിറങ്ങി, ‘അന്നാബി’ഇപ്പോൾ പുതിയ പാതയിലാണ്. ഒരു മാസം മുമ്പ് പുതിയ പരിശീലകനായി പ്രഖ്യാപിച്ച പരിചയസമ്പന്നനായ മുതിർന്ന പോർചുഗീസ് കോച്ച് കാർലോസ് ക്വിറോസ് സ്ഥാനമേൽക്കുന്നു.
അടുത്ത വർഷം ആദ്യം സ്വന്തം മണ്ണിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാളും പിന്നാലെ ലോകകപ്പ് യോഗ്യത പോരാട്ടങ്ങളുമായി രാജ്യാന്തര ഫുട്ബാളിൽ ഉയർന്നുപറക്കാൻ ഒരുങ്ങുന്ന ഖത്തറിനെ കൈപിടിച്ചുയർത്താൻ കെൽപുള്ള കോച്ചായാണ് ക്വിറോസിന്റെ വരവ്.
ദേശീയ ഫുട്ബാൾ ടീമിനെ പരിശീലിപ്പിക്കുന്നത് അവിശ്വസനീയമായ ബഹുമതിയും ഉത്തരവാദിത്തവുമാണെന്ന് അദ്ദേഹം പറയുന്നു.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേതൃത്വത്തിലുള്ള പോർചുഗൽ ടീമുൾപ്പെടെ ഒമ്പത് ദേശീയ ടീമുകളെ പരിശീലിപ്പിച്ച പരിചയസമ്പത്തുള്ള ക്വിറോസ് എന്ന മുൻ ഗോൾകീപ്പർ, തന്റെ 70ാം ജന്മദിനത്തോടനുബന്ധിച്ച് ഖത്തർ ഫുട്ബാൾ അസോസിയേഷന് നൽകിയ അഭിമുഖത്തിൽ തന്റെ സ്വപ്നങ്ങളും ഉത്തരവാദിത്തങ്ങളും വിശദീകരിക്കുന്നു.
70ാം ജന്മദിനവും 40 വർഷത്തെ കരിയറും ആഘോഷിക്കുകയാണ് ഒരു പരിശീലകനെന്ന നിലയിൽ ഇതിലെ പ്രതീകാത്മകത.
ഇത് എപ്പോഴും പ്രതീകാത്മകമായിതന്നെ തുടരുകയാണ്. ഫുട്ബാൾ കളിയോടുള്ള അഭിനിവേശമാണത്. കത്തുന്ന ജ്വാലയായി അത് തുടരും.ഖത്തർ ടീമാണ് ഇപ്പോഴത്തെ പ്രധാന വെല്ലുവിളി. ഈ ടീമിനെ പരിശീലിപ്പിക്കുന്നത് അവിശ്വസനീയമായ ബഹുമതിയായും ഉത്തരവാദിത്തമായുമാണ് കണക്കാക്കുന്നത്. എന്നിലർപ്പിച്ച വിശ്വാസത്തിന് നന്ദി പറയുന്നു. കഴിഞ്ഞ 40 വർഷത്തിനിടയിൽ ഫുട്ബാൾ എനിക്ക് നൽകിയ എല്ലാത്തിനുമുള്ള ആദരവുകൂടിയാണ് ഈ വെല്ലുവിളി.
ഫുട്ബാളിന് നന്ദി, ഞാൻ ഇപ്പോൾ ലോകത്തെ വളരെയധികം അനുഭവിക്കുകയും അതിലൂടെ ജീവിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരാളാണ്.
ഉയർന്ന തലത്തിലുള്ള ഫുട്ബാൾ എവിടെയാണ് വികസിക്കുന്നത്.
ഫുട്ബാളിനെക്കുറിച്ച് നമുക്ക് ഇപ്പോഴും സംസാരിക്കാനാകുമോ എന്ന് എനിക്കുറപ്പില്ല. ഈ ഗെയിമിന് ഇപ്പോഴും യഥാർഥ ധാർമികതയുടെയും അതിന്റെ റൊമാന്റിസത്തിന്റെയും അടയാളങ്ങളുണ്ട്. എന്നാൽ, ഇന്നതിനെ വിജയിക്കുന്ന ബിസിനസ് അല്ലെങ്കിൽ സമാനമായ മറ്റെന്തെങ്കിലും എന്ന് വിശേഷിപ്പിക്കാൻ ആഗ്രഹിക്കുകയാണ്.
പരിശീലകർ ഗെയിമിന്റെ ഉത്ഭവവും അംഗീകരിക്കാവുന്ന ഒരു വസ്തുതയും സംരക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടാണ് ഒരു ടീമെന്ന നിലയിൽ വിജയിക്കുക എന്ന മഹത്തരമായ ആശയത്തെ പ്രോത്സാഹിപ്പിക്കുന്നതും പ്രതിരോധിക്കുന്നതും. അതേസമയം, ഗെയിമിന്റെ അടിസ്ഥാന ധാർമികത ഉറപ്പാക്കുന്നതിലും പ്രവർത്തിക്കേണ്ടത് അവരുടെ ചുമതലയാണ്.
കരിയറിലെ പ്രധാന ഓർമകൾ
ഓർമകളിൽ ഫുട്ബാൾ കുടുംബമായിരുന്നവരോടൊപ്പം എനിക്ക് അതുല്യമായ നിമിഷങ്ങളാണുള്ളത്. മാനേജർമാരെയും പരിശീലന സ്റ്റാഫിനെയും പ്രത്യേകിച്ച് കളിക്കാരെയും ഞാൻ ഉയർത്തിക്കാട്ടുന്നു. അവരോട് ഇന്നുള്ളതിൽവെച്ച് ഏറ്റവും കടപ്പെട്ടിരിക്കുന്നു. അവരോട് ഞാൻ നന്ദിയുള്ളവനാണ്.
മൂന്ന് നിമിഷങ്ങളാണ് എനിക്കേറ്റവും പ്രധാനപ്പെട്ടത്. അതിലൊന്ന് 1966ലെ ലോകകപ്പും അത് എന്റെ യുവത്വത്തിൽ ചെലുത്തിയ സ്വാധീനവുമാണ്. പോർചുഗീസ് ദേശീയ ടീമിൽ മൊസാംബിക്കൻസിന്റെ മാതൃകയും സംഭാവനകളുമാണ് അതിന് കാരണം. 1982 ലോകകപ്പാണ് മറ്റൊന്ന്, ടെലി സന്റാനക്കും മൊറാസിക്കും എന്റെ എളിയ പ്രവർത്തനത്തിലൂടെ സംഭാവന നൽകാൻ അവസരം ലഭിച്ചു. ബ്രസീലിയൻ ടീമിനായി എതിരാളികളെ സ്കൗട്ട് ചെയ്യുന്നതിലും വിശകലനം ചെയ്യുന്നതിലും ആദ്യ ചുവടുവെപ്പായിരുന്നു അത്. മൂന്നാമത്തേത് പോർചുഗലിനായി അണ്ടർ 20 ലോകകപ്പ് നേടിയതാണ്. ഈ മൂന്ന് നിമിഷങ്ങൾ പ്രൊഫൈലും കരിയറും നിർവചിക്കുന്നു.
എല്ലാത്തിനുമുപരിയായി, ജീവിതത്തിലെ പ്രധാനപ്പെട്ട റഫറൻസ് ഫുട്ബാൾ കളിക്കാരനും പരിശീലകനുമായിരുന്ന എന്റെ പിതാവാണ്. അദ്ദേഹത്തേക്കാൾ മികച്ച കളിക്കാരനാകാൻ കഴിയാത്തതിനാൽ മികച്ച പരിശീലകനാകാൻ ഞാൻ ശ്രമിച്ചു. അവരോടെല്ലാം കടപ്പെട്ടിരിക്കുന്നു. എല്ലാം അദ്ദേഹത്തിനായി സമർപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.