അത്യുജ്വല തിരിച്ചുവരവ്; ബെൽജിയത്തെ കീഴടക്കി ഫ്രാൻസ് നേഷൻസ് ലീഗ് ഫൈനലിൽ
text_fieldsചിത്രം: twitter.com/EURO2024
ടൂറിൻ (ഇറ്റലി): അത്യുജ്വല തിരിച്ചുവരവിലൂടെ ലോക ഒന്നാം റാങ്കുകാരായ ബെൽജിയത്തെ 3-2ന് കീഴടക്കി ലോക ചാമ്പ്യൻമാരായ ഫ്രാൻസ് യുവേഫ നേഷൻസ് കപ്പ് ഫൈനലിലെത്തി. യൂറോ ജേതാക്കളായ ഇറ്റലിയുടെ അപരാജിത കുതിപ്പിന് തടയിട്ട സ്പെയിനാണ് കലാശക്കളിയിൽ ഫ്രാൻസിന്‍റെ എതിരാളി.
കരിം ബെൻസേമ, കിലിയന്‍ എംബാപെ, തിയോ ഹെര്‍ണാണ്ടസ് എന്നിവരാണ് ഫ്രാന്‍സിന്‍റെ സ്കോറര്‍മാർ. ബെൽജിയത്തിനായി യാനിക് കരാസ്കോയും റൊമേലു ലൂക്കാക്കുവുമാണ് ലക്ഷ്യം കണ്ടത്.
ഇറ്റാലിയൻ നഗരമായ ടൂറിനിൽ നടന്ന സെമിഫൈനലിന്‍റെ ആദ്യപകുതിയിൽ ബെൽജിയം 2-0ത്തിന് മുന്നിലായിരുന്നു. 37-ാം മിനിറ്റിലായിരുന്നു ബെല്‍ജിയത്തിന്‍റെ ആദ്യ ഗോള്‍. കെവിന്‍ ഡി ബ്രൂയിന്‍റെ അസിസ്റ്റില്‍ നിന്നായിരുന്നു കരാസ്കോ വലകുലുക്കിയത്. പന്തുമായി കയറിയ ശേഷം താരം തൊടുത്ത ഷോട്ട് ഫ്രഞ്ച് താരത്തിന്‍റെ കാലില്‍ തട്ടി ദിശമാറി വലയില്‍ പതിക്കുകയായിരുന്നു.
ആദ്യ പകുതിയിൽ ആധിപത്യം പുലർത്തിയ ബെൽജിയം മൂന്ന് മിനിറ്റിന് ശേഷം വീണ്ടും ഗോൾവല ഭേദിച്ചു. ഡിബ്രൂയിൻ-ലുക്കാക്കു സഖ്യത്തിലൂടെയായിരുന്നു ഗോൾ.
രണ്ടാം പകുതി തുടങ്ങിയതോടെ ഫ്രാൻസ് സടകുടഞ്ഞെണീറ്റു. 62ാം മിനിറ്റില്‍ മിന്നും ഫോമിലുള്ള ബെൻസേമ ഫ്രാൻസിന്‍റെ അക്കൗണ്ട് തുറന്നു. എംബാപെ ആയിരുന്നു പാസ്. പെനാൽറ്റിയിലൂടെയായിരുന്നു ഫ്രാൻസിന്‍റെ രണ്ടാം ഗോൾ. 69ാം മിനിറ്റിൽ അേന്റായിന് ഗ്രീസ്മാനെ വീഴ്ത്തിയതിന് ലഭിച്ച കിക്ക് എംബാപ്പെ പിഴവുകളില്ലാതെ ലക്ഷ്യത്തിലെത്തിച്ചു.
തുല്യതയിലായതോടെ വിജയ ഗോളിനായുള്ള പരിശ്രമത്തിലായിരുന്നു ടീമുകൾ. ഒടുവില്‍ 90ാം മിനിറ്റിൽ തിയോ ഹെര്‍ണാണ്ടസ് ഫ്രഞ്ച് പടയുടെ രക്ഷകനായി.
കഴിഞ്ഞ ദിവസം ഇറ്റലിയെ 2-1ന് കീഴടക്കിയാണ് സ്പെയിൻ ഫൈനലിലെത്തിയത്. ഒക്ടോബർ 11ന് രാത്രി 12.30ന് മിലാനിെല സാൻസീറോ സ്റ്റേഡിയത്തിലാണ് ഫൈനൽ. ഞായറാഴ്ച വൈകീട്ട് ആറരക്ക് നടക്കുന്ന ലൂസേഴ്സ് ഫൈനലിൽ ഇറ്റലിയും ബെൽജിയവും ഏറ്റുമുട്ടും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.