ഒന്നും ശരിയായില്ല; ഫ്രാങ്ക് ലാംപാർഡിനെ ചെൽസി പുറത്താക്കി
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ നിരന്തര തിരിച്ചടികൾക്ക് പിന്നാലെ കോച്ച് ഫ്രാങ്ക് ലാംപാർഡിെന ചെൽസി പുറത്താക്കി. 18 മാസം മുമ്പാണ് ചെൽസിയുടെ മുഖ്യ പരിശീലകനായി ലാംപാർഡ് എത്തിയത്. പ്രീമിയർ ലീഗിൽ കഴിഞ്ഞ എട്ടുമത്സരങ്ങളിൽ അഞ്ചിലും പരാജയപ്പെട്ടതാണ് ലാംപാർഡിന് പുറത്തേക്കുള്ള വഴിയൊരുക്കിയത്. പി.എസ്.ജിയുടെ മുൻ കോച്ച് തോസ് ടകലാകും ചെൽസിയുടെ പുതിയ പരിശീലകൻ.
കഴിഞ്ഞ സീസണിൽ ആദ്യ നാലിലിടം പിടിച്ച ചെൽസി കിരീടം ലക്ഷ്യമിട്ടാണ് പുതുസീസൺ തുടങ്ങിയത്. ഇതിനായി 220 മില്യൺ യൂറോയോളം ചിലവിട്ട് തിമോ വെർണർ, കായ് ഹാവർട്ട്സ് അടക്കമുള്ള വൻതാരങ്ങളെയും ടീമിലെത്തിച്ചു. പക്ഷേ ഒന്നും ശരിയായില്ല. 19 മത്സരങ്ങളിൽ നിന്നും എട്ടുജയവും ആറുതോൽവിയും അഞ്ചുസമനിലയുമടക്കം 9ാം സ്ഥാനത്താണ് ചെൽസിയിപ്പോൾ. ഇന്നലെ എഫ്.എ കപ്പിൽ ല്യൂട്ടൺ ടൗണിനെതിരെ നടന്ന മത്സരത്തിൽ 3-1ന് വിജയിച്ചെങ്കിലും ലാംപാർഡിനെ പുറത്താക്കാനുള്ള തീരുമാനത്തിൽ നിന്നും ചെൽസി പിന്മാറിയില്ല.
ചെൽസിയുടെ ഇതിഹാസ താരങ്ങളിലൊരാളായ ഫ്രാങ്ക് ലാംപാർഡ് 429 മത്സരങ്ങളിൽ ടീമിനായി പന്തുതട്ടിയിട്ടുണ്ട്. 147 ഗോളുകൾ നേടിയ ലാംപാർഡ് ചെൽസിക്കൊപ്പം പ്രീമിയർ ലീഗ് കിരീടവും ചാമ്പൻസ് ലീഗ് കിരീടവും ചൂടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.