ഫ്രഞ്ച് ലീഗ് വൺ: പി.എസ്.ജിക്ക് 4 - 3 ജയം
text_fieldsപാരിസ്: സൂപ്പർ ത്രയം എം.എൻ.എം (മെസ്സി-നെയ്മർ-എംബാപ്പെ) മിന്നിയ കളിയിൽ ഫ്രഞ്ച് ലീഗ് വണിൽ തിരിച്ചുവരവ് വിജയവുമായി പി.എസ്.ജി. ഇഞ്ചുറി സമയത്തിന്റെ അവസാന ഘട്ടത്തിൽ ലയണൽ മെസ്സി നേടിയ മനോഹരമായ ഫ്രീകിക്ക് ഗോളാണ് ലില്ലെക്കെതിരെ പി.എസ്.ജിക്ക് (4-3) ജയമൊരുക്കിയത്.
2-3ന് പരാജയത്തിലേക്ക് നീങ്ങുമ്പോൾ 87ാം മിനിറ്റിൽ കിലിയൻ എംബാപ്പെയാണ് ടീമിന് സമനില നൽകിയത്. എംബാപ്പെ രണ്ടു ഗോൾ സ്കോർ ചെയ്തപ്പോൾ ഒരു ഗോളും അസിസ്റ്റുമായി നെയ്മറും തിളങ്ങി. അതേസമയം, ബ്രസീൽ താരം ഇടക്ക് പരിക്കേറ്റ് കയറിയത് ടീമിന് തിരിച്ചടിയായി.
നെയ്മറുടെയും (11) എംബാപ്പെയുടെയും (17) ഗോളുകളിൽ തുടക്കത്തിൽ തന്നെ മുന്നിലെത്തിയ പി.എസ്.ജിക്കെതിരെ ബഫോദെ ഡിയാകിറ്റെയുടെ (24) ഗോളിൽ തിരിച്ചടി തുടങ്ങിയ ലില്ലെ രണ്ടാം പകുതിയിൽ ജൊനാഥൻ ഡേവിഡ് (58 പെനാൽറ്റി), ജൊനാഥൻ ബാംബ (69) എന്നിവർ കൂടി സ്കോർ ചെയ്തതോടെ ലീഡെടുത്തു. പിന്നീടായിരുന്നു പി.എസ്.ജി തിരിച്ചുവരവ്. 57 പോയന്റുമായി പി.എസ്.ജി തന്നെയാണ് മുന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.