കളിപ്പിക്കുന്നില്ല, ടീം വിടാനും അനുവദിക്കുന്നില്ല; റയലിനെതിരെ ആഞ്ഞടിച്ച് ബെയ്ൽ
text_fieldsലണ്ടൻ: ബാഴ്സലോണയും ലയണൽ മെസിയും തമ്മിൽ തർക്കം തുടരുന്നതിനിടെ മുഖ്യ എതിരാളികളും സ്പാനിഷ് ചാമ്പ്യന്മാരുമായ റയൽ മഡ്രിഡിനെതിരെ ആഞ്ഞടിച്ച് സൂപ്പർതാരം ഗാരെത് ബെയ്ൽ. ടീം വിടാൻ ആഗ്രഹിക്കുന്ന തന്നെ അതിന് അനുവദിക്കുന്നില്ലെന്ന് സ്കൈ സ്പോർട്സിന് അനുവദിച്ച അഭിമുഖത്തിൽ ഇൗ 31കാരൻ പറഞ്ഞു.
ഇപ്പോഴും ഫുട്ബാൾ ആവേശമാണെന്നും കളിക്കാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞ ബെയ്ൽ, റയലിൽ അവസരം ലഭിക്കുന്നില്ലെന്നും പരാതിപ്പെട്ടു. മറ്റ് ടീമുകളിലേക്ക് മാറാനുള്ള ശ്രമങ്ങളും ക്ലബ് തടയുകയാണ്. കഴിഞ്ഞ വർഷം തനിക്ക് താൽപര്യമുള്ള ഒരു ഒാഫർ അവസാന നിമിഷം ക്ലബ് ഇടപെട്ട് ഒഴിവാക്കിയെന്നും ചൈനീസ് സൂപ്പർ ലീഗിലേക്ക് കൂടുമാറാനുള്ള ശ്രമത്തെ സൂചിപ്പിച്ച് ബെയ്ൽ പറഞ്ഞു.
സീസൺ അവസാനിച്ചതോടെ കൂടുമാറ്റ വിപണിയിൽ ബെയ്ലിെൻറ പേര് സജീവമാണ്. പ്രീമിയർ ലീഗ് ക്ലബുകളായ മാഞ്ചസ്റ്റർ യുനൈറ്റഡും ടോട്ടനം ഹോട്സ്പറും താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, റയൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. പ്രീമിയർ ലീഗിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുണ്ടെന്ന് 2013ൽ അന്നത്തെ ലോക റെക്കോഡ് തുകയായ 85 മില്യൺ പൗണ്ടിന് ടോട്ടനത്തിൽനിന്ന് റയലിലെത്തിയ ബെയ്ൽ പറഞ്ഞു.
റയൽ പരിശീലകൻ സിനദിൻ സിദാെൻറ 'ഗുഡ്ലിസ്റ്റി'ൽ ഇടംപിടിക്കാനാകാത്തതിനാലാണ് ബെയ്ലിന് അവസരം കുറയുന്നതെന്നാണ് പരാതി. കഴിഞ്ഞ സീസണിൽ ആകെ 22 കളികളിലാണ് ബെയ്ൽ കളിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.