ഒരു ഫോട്ടോയുടെ പേരിൽ ഓസിലിനോട് ചെയ്തത് തെറ്റ്, കുറ്റസമ്മതവുമായി ജർമൻ ഫുട്ബാൾ
text_fieldsബർലിൻ: മെസ്യൂത് ഒാസിലും തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനും കൂടിക്കാഴ്ച നടത്തിയ വിഷയം കൈകാര്യം ചെയ്തതിൽ തെറ്റുപറ്റിയെന്ന് ജർമൻ ഫുട്ബാൾ ഫെഡറേഷെൻറ കുറ്റസമ്മതം. 2018 ലോകകപ്പിനു മുമ്പായിരുന്നു ഒാസിലും സഹതാരം ഇൽകെ ഗുൻഡോഗനും ഉർദുഗാെൻറ വിരുന്നിൽ പെങ്കടുത്തത്. കൂടിക്കാഴ്ചയുടെ ചിത്രം പുറത്തുവന്നതിനു പിന്നാലെ ജർമൻ മാധ്യമങ്ങളും ആരാധകരും ഇരുവർക്കുമെതിരെ രൂക്ഷവിമർശനവുമായി രംഗത്തുവന്നു.
ലോകകപ്പിൽ ജർമനി ആദ്യ റൗണ്ടിൽ പുറത്തായതിനും ഒാസിലിനെയാണ് കുറ്റപ്പെടുത്തിയത്. രണ്ടു പാരമ്പര്യം പിന്തുടരുന്ന ആഴ്സനൽ താരത്തെ ടീമിൽ ഉൾപ്പെടുത്തിയത് തെറ്റായിപ്പോയെന്നായിരുന്നു വിമർശനം. ടീമിെൻറ തോൽവിക്ക് ഒറ്റക്ക് ബലിയാടായതോടെ തനിക്കെതിരെ വംശീയ അധിക്ഷേപം നടന്നുവെന്നാരോപിച്ച് ഒാസിൽ ജർമൻ ദേശീയ ടീമിൽനിന്ന് പെെട്ടന്നാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.
എന്നാൽ, ഇൗ സംഭവ വികാസങ്ങൾക്കിടയിൽ മൗനം പാലിക്കുകയും ഒാസിൽ വേട്ടക്ക് ഒപ്പം നിൽക്കുകയും ചെയ്ത ജർമൻ ഫെഡറേഷനാണ് ഇപ്പോൾ കുറ്റസമ്മതം നടത്തി രംഗത്തെത്തിയത്.വിഷയം കൈകാര്യം ചെയ്ത രീതി തെറ്റായിപ്പോയെന്ന് ഡി.എഫ്.ബി ജനറൽ സെക്രട്ടറി ഫ്രെഡറിക് കർട്ടിസ് പറഞ്ഞു. ''ഒരു ഫോേട്ടായുടെ പേരിൽ ഒരുപാട് വിഷയങ്ങൾ കടന്നുവന്നു. വംശീയ അധിക്ഷേപം നേരിട്ടുവെന്ന് താരം പരാതിപ്പെട്ടപ്പോൾ അദ്ദേഹവുമായി സംസാരിക്കാനോ കാണാനോ ശ്രമിച്ചില്ല'' -ഒരു സംവാദത്തിൽ പെങ്കടുത്ത് കർട്ടിസ് പറഞ്ഞു.
ലോകകപ്പിനു പിന്നാലെ രൂക്ഷമായി വിമർശിക്കപ്പെട്ട ഒാസിൽ സമൂഹമാധ്യമ അക്കൗണ്ടിലൂടെ ആരോപണങ്ങൾക്കെല്ലാം മറുപടി നൽകിയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.മൂന്നു പേജുള്ള നീണ്ട ലേഖനം പോസ്റ്റ് ചെയ്തായിരുന്നു ജർമനിക്കായി 92 മത്സരത്തിൽ ബൂട്ടണിഞ്ഞ സൂപ്പർ താരം രാജി പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.