ഒടുവിൽ ജർമനി ജയിച്ചു; നേഷൻസ് ലീഗിൽ ജർമനിക്ക് ആദ്യ ജയം
text_fieldsകിയവ് (യുക്രെയ്ൻ): ഒരു ജയത്തിനായി ജർമനി ഇത്രയേറെ കാത്തിരുന്ന ചരിത്രമുണ്ടാവില്ല. 2018ൽ പുതുതായി ആരംഭിച്ച യുവേഫ നേഷൻസ് ലീഗ് രണ്ടാം സീസണിൽ ജർമനിക്ക് ആദ്യ ജയമെത്തി. കഴിഞ്ഞ സീസണിൽ ആശ്വസിക്കാൻപോലും ഒരു ജയമില്ലാത്ത മുൻ ലോകചാമ്പ്യന്മാർ, ഏഴാം മത്സരത്തിലാണ് കന്നിജയം നേടിയത്. കിയവിൽ യുക്രെയ്നെ 2-1ന് തോൽപിച്ചായിരുന്നു വിജയാഘോഷം. കളിയുടെ 20ാം മിനിറ്റിൽ മത്യാസ് ജിൻറും 49ാം മിനിറ്റിൽ ലിയോൺ ഗൊരസ്കയുമാണ് സ്കോർ ചെയ്തത്. ഇൗ വർഷം ജർമനിയുടെ ആദ്യ ജയം കൂടിയാണിത്. രണ്ട് നേഷൻസ് ലീഗിലും ഒരു സൗഹൃദ മത്സരത്തിലുമായി തുടർച്ചയായി മൂന്നു സമനിലകൾ വഴങ്ങി സമ്മർദത്തിലായ കോച്ച് യൊആഹിം ലോയ്വിനുള്ള താൽക്കാലിക ആശ്വാസം കൂടിയാണ് ഇൗ ജയം.
2018 ലോകകപ്പിനു പിന്നാലെ സെപ്റ്റംബറിൽ ആരംഭിച്ച നേഷൻസ് ലീഗ് ഗ്രൂപ് റൗണ്ടിൽ രണ്ടു തോൽവിയും രണ്ടു സമനിലയുമായി നാണംകെട്ട ജർമനി, രണ്ടാം സീസണിലെ ആദ്യ രണ്ടു കളിയിൽ സ്വിറ്റ്സർലൻഡിനോടും സ്പെയിനിനോടും സമനില പാലിക്കുകയായിരുന്നു.
യൂറോപ്യൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിെൻറ കുന്തമുനകളെയെല്ലാം കളത്തിലിറക്കിയായിരുന്നു ലോയ്വ് യുക്രെയ്നെ നേരിട്ടത്. മാനുവൽ നോയർ, നികോളസ് സ്യൂലെ, ജോഷ്വ കിമ്മിഷ്, ലിയോൺ ഗൊരസ്ക, സെർജി നാബ്രി, റയലിെൻറ ടോണി ക്രൂസ് എന്നിവരെല്ലാം സ്റ്റാർട്ടിങ് ലൈനപ്പിൽ അണിനിരന്നു.
സ്പെയിൻ രക്ഷപ്പെട്ടു
മഡ്രിഡിൽ നടന്ന മത്സരത്തിൽ സ്വിസ് ഗോളി യാൻ സോമറുടെ അബദ്ധമായിരുന്നു സ്പെയിനിന് വിജയമൊരുക്കിയത്. കളിയുടെ 14ാം മിനിറ്റിൽ മൈനസ് പാസ് സെക്കൻഡ് ക്രോസിന് ശ്രമിച്ചപ്പോൾ പന്ത് േനരെ പതിച്ചത് സ്പെയിനിെൻറ മൈക്കൽ മെറിനോയുടെ ബൂട്ടിൽ. ഫസ്റ്റ് ടച്ചിൽ പന്ത് ലഭിച്ച മൈക്കൽ ഒയർസബൽ വലയിലാക്കി. സ്വിറ്റ്സർലൻഡിെൻറ ഗോളി ചതിച്ചപ്പോൾ, സ്പെയിനിനെ ഡേവിഡ് ഡി ഗിയ രക്ഷപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.