ലോകകപ്പ് യോഗ്യത റൗണ്ട്; ഇംഗ്ലണ്ട്, സ്പെയിൻ, ഇറ്റലി, ജർമനി ടീമുകൾക്ക് ജയം
text_fieldsലണ്ടൻ: ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങളിൽ യൂറോപ്പിലെ വമ്പന്മാർ അടിതെറ്റാതെ മുന്നോട്ട്. ഇംഗ്ലണ്ട്, സ്പെയിൻ, ഇറ്റലി, ജർമനി ടീമുകളാണ് ഖത്തർ ലോകകപ്പിലേക്ക് കുതിപ്പ് തുടർന്നത്. ഇംഗ്ലണ്ട് അൽബേനിയയെ 2-0ത്തിനും സ്പെയിൻ ജോർജിയയെ 2-1നും ജർമനി റുമേനിയയെ ഏകപക്ഷീയമായ ഒരു ഗോളിനും ഇറ്റലി ബൾഗേറിയയെ 2-0ത്തിനുമാണ് തോൽപിച്ചത്.
ആദ്യ യോഗ്യത മത്സരത്തിൽ അഞ്ചു ഗോൾ ജയത്തോടെ തുടങ്ങിയ ഇംഗ്ലണ്ട് രണ്ടാം മത്സരത്തിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇരു പകുതിയിലുമായി ക്യാപ്റ്റൻ ഹാരി കെയ്നും(38) മാസൺ മൗണ്ടും (63) നേടിയ ഗോളിലാണ് ഇംഗ്ലണ്ട് അൽബേനിയയെ തോൽപിച്ചത്. രണ്ടു ജയത്തോടെ ഗ്രൂപ് 'ഐ'യിൽ ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്താണ്. സൂപ്പർ താരം ലെവൻഡോവ്സ്കിയുടെ (30, 55) ഇരട്ടഗോളിൽ ഇതേ ഗ്രൂപ്പിൽ പോളണ്ടും വിജയിച്ചു.
Germany, England, Italy, France win World Cup qualifiers to head their groupsഅൻഡോറയെ 3-0ത്തിനാണ് പോളണ്ട് തോൽപിച്ചത്. അതേസമയം, ആദ്യ മത്സരത്തിൽ സമനിലയിൽ കുരുങ്ങിയ മുൻ ലോക ചാമ്പ്യന്മാരായ സ്പെയിൻ ജോർജിയയെ 2-1ന് തോൽപിച്ച് വിജയവഴിയിലെത്തി. ആദ്യ പകുതി പിന്നിട്ടു നിന്നതിനുശേഷം ഫെരാൻ ടോറസും (56) ഡാനി ഒൾമയുമാണ്(92) സ്പെയിനിെൻറ ഗോൾ നേടിയത്.
കരുത്തരായ ജർമനി ഏക ഗോളിനാണ് (സെർജ് നെബ്റി -16) റുമേനിയയെ തോൽപിച്ചത്. മറ്റൊരു മത്സരത്തിൽ ഇറ്റലി 2-0ത്തിന് ബൾഗേറിയയെ തോൽപിച്ചു. ആന്ദ്രെ ബെലോട്ടിയും (43- പെനാൽറ്റി) മാനുവൽ ലോകടെല്ലിയുമാണ് (82) സ്കോറർമാർ. ഇറ്റലിക്കൊപ്പം ഗ്രൂപ് 'സി'യിലുള്ള സ്വിറ്റ്സർലൻഡ് ലിേത്വനിയയെ 1-0ത്തിന് തോൽപിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.