Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅണ്ടർ 21 യൂറോപ്യൻ...

അണ്ടർ 21 യൂറോപ്യൻ ചാമ്പ്യൻഷിപ്പ്: പോർചുഗലിനെ വീഴ്​ത്തി ജർമനി ജേതാക്കൾ

text_fields
bookmark_border
germmany under 21 european championship
cancel

ലിയൂബ്ലിയന: പോർചുഗലിനെ ഏകപക്ഷീയമായ ഒരുഗോളിന്​ വീഴ്​ത്തി ജർമനി അണ്ടർ 21 യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായി. 49ാം മിനിറ്റിൽ മാഞ്ചസ്റ്റർ സിറ്റി ഫോർവേഡ്​ ലൂകാസ്​ എൻമേച്ചയാണ്​ ജർമനിയുടെ വിജയഗോൾ നേടിയത്​. റിഡിൽ ബകു നൽകിയ ത്രൂപാസാണ്​ താരം വലയിലാക്കിയത്​. ടൂർണമെന്‍റിലെ താരത്തിന്‍റെ നാലാം ഗോളാണിത്​.

ജർമനിയുടെ മൂന്നാം അണ്ടർ 21 യൂറോപ്യൻ കിരീടമാണിത്​.

കഴിഞ്ഞ മൂന്ന്​ തവണ ഫൈനലിലെത്തിയ ജർമനിയുടെ രണ്ടാം കിരീടമാണിത്​. 2009ൽ ഇംഗ്ലണ്ടിനെ 4-0ത്തിന്​ തകർത്തായിരുന്നു ആദ്യ കിരീടധാരണം. 2017ൽ സ്​പെയിനിനെ 1-0ത്തിന്​ തകർത്ത്​ രണ്ടാമതും കപ്പുയർത്തി. 2019ൽ സ്​പെയിനിനോട്​ 2-1ന്​ തോറ്റു​. പോർചുഗൽ ഇതുവരെ ടൂർണമെന്‍റിൽ ​ജേതാക്കളായിട്ടില്ല.

ജർമനിയിൽ ജനിച്ച ലൂകാസ്​ എൻമേച്ച സിറ്റിക്കായി വിരലിൽ എണ്ണാവുന്ന മത്സരങ്ങൾ മാത്രമാണ്​ കളിച്ചത്​. ശേഷം വായ്​പ അടിസ്​ഥാനത്തിൽ ബെൽജിയൻ ക്ലബായ ആൻഡർലെക്​ടിലേക്ക്​ മാറുകയായിരുന്നു.

മുൻ സിറ്റി താരം വിൻസെന്‍റ കെമ്പാനിയാണ്​ ടീമിനെ പരിശീലിപ്പിക്കുന്നത്​. ടീമിനായി 31 ലീഗ്​ മത്സരങ്ങൾ കളിച്ച താരം 14 ഗോളുകൾ അടിച്ചുകൂട്ടിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:portugalgermanyU21 European ChampionshipLukas Nmecha
News Summary - Germany won U21 European Championship by beating Portugal
Next Story