Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസിറ്റിയെ വീഴ്​ത്തി;...

സിറ്റിയെ വീഴ്​ത്തി; ടോട്ടൻഹാം പ്രീമിയർ ലീഗിൽ നമ്പർ വൺ

text_fields
bookmark_border
സിറ്റിയെ വീഴ്​ത്തി; ടോട്ടൻഹാം പ്രീമിയർ ലീഗിൽ നമ്പർ വൺ
cancel

ലണ്ടൻ: പെപ്​ ഗ്വാർഡിയോളയുടെ മാഞ്ചസ്​റ്റർസിറ്റിയെ വീഴ്​ത്തി ​ഹൊസെ മൗറീന്യോയുടെ ടോട്ടൻഹാം ഇംഗ്ലണ്ടിൽ ഒന്നാമത്​. രണ്ട്​ സൂപ്പർകോച്ചുമാരുടെ പോരാട്ടത്തിൽ സിറ്റിയുടെ ഓൾറൗണ്ട്​ ആക്രമണത്തിന്​ മുന്നിൽ പ്രതിരോധകോട്ട പടുത്തുയർത്തിയാണ്​ ടോട്ടൻഹാം 2-0ത്തിന്​ ജയിച്ചത്​. സീസണിൽ മാഞ്ചസ്​റ്റർ യുനൈറ്റഡിനെ 6-1 നും ടോട്ടൻ ഹാം തകർത്തിരുന്നു.

കളിയുടെ അഞ്ചാം മിനിറ്റിൽ ഹ്യൂങ്​ മിൻ സണും, രണ്ടാം പകുതിയിൽ അർജൻറീന താരം ജിയോവനി ലോ സെൽസോയും (65ാം മിനിറ്റ്​) ആണ്​ ഗോളടിച്ചത്​. ശനിയാഴ്​ച ന്യൂകാസിലിനെ വീഴ്​ത്തി ഒന്നാം സ്​ഥാനത്തെത്തിയ ചെൽസിക്ക്​ ഏതാനും മണിക്കൂറുകൾ മാത്രമേ നമ്പർവണ്ണിൽ ഇരിക്കാൻ കഴിഞ്ഞുള്ളൂ.

സിറ്റിയെ വീഴ്​ത്തിയതിനു പിന്നാലെ ടോട്ടൻഹാം (20 പോയൻറ്​) ഒന്നിലെത്തി. മുൻ ചാമ്പ്യന്മാരായ സിറ്റി (12) 12ാം സ്​ഥാനത്താണ്​. മറ്റൊരു മത്സരത്തിൽ മാഞ്ചസ്​റ്റർ യുനൈറ്റഡ്​ 1-0ത്തിന്​ വെസ്​റ്റ്​ബ്രോംവിചിനെ തോൽപിച്ചു. എവർട്ടൻ 3-2ന്​ ഫുൾഹാമിനെയും വീഴ്​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eplTottenhamGio Lo Celso
News Summary - Gio Lo Celso scores for Tottenham in 2-0 win vs. Manchester City
Next Story