അവസാന നിമിഷങ്ങളിൽ നാടകീയ തിരിച്ചുവരവ്; റയൽ മഡ്രിഡിന് ഇത് ജയത്തോളം വരുന്ന സമനില
text_fieldsബൊറൂസിയ: ചില സമനിലകൾ ജയത്തേക്കാൾ കുടുതൽ മധുരമുള്ളതാവും. ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ബിയിൽ ബൊറൂസിയ മോൻഷൻ ഗ്ലാഡ്ബാഷിനെതിരായ മത്സരത്തിൽ റയലിെൻറ തിരിച്ചുവരവ് അത്തരത്തിലുള്ളതായിരുന്നു. രണ്ടു ഗോളിന് പിന്നിലിരിക്കെ തോൽവി ഉറപ്പിച്ച ഘട്ടത്തിലാണ് റയൽ മഡ്രിഡ് മനോഹരമായി തിരിച്ചുവന്നത്. അതും അവസാന ആറു മിനിറ്റിൽ!
ജർമൻ വമ്പന്മാരായ ബൊറൂസിയ മോൻഷൻ ഗ്ലാഡ്ബാഷ് തുടക്കം മുതലെ റയലിനെതിരെ മേധാവിത്തം പുലർത്തിയാണ് കളിച്ചത്. ഗ്ലാമർ ടീമിനെതിരെ ഇടവേളയില്ലാതെ ആക്രമണം നയിച്ചു. 23 കാരനായ മാർകസ് തുറാമാണ് മോഷൻ ഗ്ലാഡ്ബാഷിെൻറ രണ്ടു ഗോളുകളും(33, 58) നേടിയത്. മുൻ ഫ്രഞ്ച് അന്താരാഷ്ട്ര താരം ലിലിയാെൻറ മകനാണ് തുറാം.
പക്ഷേ, അവസാന നിമിഷം വരെ പ്രതീക്ഷ കൈവിടാതെ റയൽ താരങ്ങൾ പൊരുതി. ഒടുവിൽ ബ്രസീലിയൻ താരം കസെമിറോയുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ റയലിന് വിലപ്പെട്ട സമനില നേടാനായി. കരീം ബെൻസേമക്ക്(87) അസിസ്റ്റ് നൽകിയും 93ാം മിനിറ്റിൽ സെർജിയോ റാമോസിെൻറ പാസിൽ ഗോൾ നേടിയുമാണ് ബ്രസീലിയൻ താരം ടീമിനെ കാത്തത്.
രണ്ടു മത്സരം പിന്നിട്ടപ്പോൾ ഒരു പോയൻറ് മാത്രമുള്ള റയൽ നാലാം സ്ഥാനത്താണുള്ളത്. ആദ്യ മത്സരത്തിൽ ഷാക്തറിനോട് റയൽ തോൽവി ഏറ്റുവാങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.