നോർവിച്ചിനെതിരെ അഞ്ചടിച്ച് സിറ്റി; നിറഞ്ഞ ഗാലറിക്ക് ആവേശ ജയം സമ്മാനിച്ച് ലിവർപുൾ
text_fieldsലണ്ടൻ: പ്രിമിയർ ലീഗിലെ രണ്ടു കരുത്തർക്ക് മോഹിപ്പിക്കുന്ന ജയം. മാഞ്ചസ്റ്റർ സിറ്റി ഏകപക്ഷീയമായ അഞ്ചുഗോളുകൾക്ക് നോർവിച് സിറ്റിയെ വീഴ്ത്തിയപ്പോൾ ബേൺലിക്കെതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ലിവർപൂൾ ജയം.
റെക്കോഡ് തുകക്ക് സിറ്റിയിലെത്തിയ ജാക് ഗ്രീലിഷ് ഗോളുമായി തുടങ്ങിയ മത്സരത്തിലായിരുന്നു സിറ്റി സീസണിലെ ആദ്യ ജയവുമായി കിരീടം നിലനിർത്താനുള്ള പോരാട്ടത്തിന് ശരിക്കും തുടക്കമിട്ടത്. ആദ്യ മത്സരം തോറ്റ ക്ഷീണം തീർത്ത പ്രകടനമായിരുന്നു ഇന്നലെ സിറ്റി സ്വന്തം മൈതാനത്ത് പുറത്തെടുത്തത്. നോർവിച് താരം ക്രൂൽ ഏഴാം മിനിറ്റിൽ സ്വന്തം പോസ്റ്റിൽ ഗോളടിച്ച് സിറ്റിക്ക് നൽകിയ മേൽക്കൈ പിന്നീട് ഒരു ഘട്ടത്തിലും മാറിയില്ല. അതിവേഗം പോസ്റ്റിലേക്കു വന്ന പന്ത് രക്ഷപ്പെടുത്താനായി ക്രുൽ കാൽവെച്ചതാണ് അതിവേഗം പോസ്റ്റിൽ പതിച്ചത്. പിന്നീട് കൃത്യമായ ഇടവേളകളിൽ ഗോൾ വീണുകൊണ്ടിരുന്നു. ഗബ്രിയേൽ ജീസസ് നൽകിയ പാസിൽ കാൽമുട്ടിൽ തട്ടിയായിരുന്നു രണ്ടാം ഗോളിന്‍റെ പിറവി. പ്രതിരോധ നിരയെയും കടന്ന് നീങ്ങിയ പന്ത് മുട്ടുകൊണ്ട് ഗ്രീലിഷ് ഗോളിലേക്ക് തള്ളുകയായിരുന്നു. രണ്ടാം പകുതിയിൽ ലപോർട്ട്, റഹീം സ്റ്റെർലിങ്, റിയാദ് മെഹ്റസ് എന്നിവർ പട്ടിക തികച്ചു.
മറുവശത്ത്, നിറഞ്ഞുകവിഞ്ഞ ആൻഫീൽഡ് ഗാലറിക്കു മുന്നിലായിരുന്നു ലിവർപൂൾ തേരോട്ടം. ഡിയോഗോ ജോട്ട തുടക്കമിട്ട ഗോൾവേട്ട സാദിയോ മാനേ പൂർത്തിയാക്കി. ഇതോടെ രണ്ടു കളികളിൽ രണ്ടു ജയവുമായി േക്ലാപിന്‍റെ പട്ടാളം പട്ടികയിൽ മുന്നിലാണ്. ക്യാപ്റ്റൻ ഹെൻഡേഴ്സൺ തിരിച്ചെത്തുകയും കൗമാര താരം ഹാർവി എലിയട്ട് പ്രിമിയർലീഗ് അരങ്ങേറ്റം കുറിക്കുകയും ചെയ്ത മത്സരമായിരുന്നു ശനിയാഴ്ച. ആദ്യ പകുതിയിൽ ജോട്ട ലീഡ് പിടിച്ചതിന് എട്ടുമിനിറ്റ് കഴിഞ്ഞ് മുഹമ്മദ് സലാഹ് മനോഹരമായി പന്ത് േപ്ലസ് ചെയ്ത് ഗോൾ നേടിയെന്ന് തോന്നിച്ചെങ്കിലും 'വാറി'ൽ കുടുങ്ങി. കഴിഞ്ഞ സീസൺ അവസാനം സ്വന്തം മൈതാനത്ത് ബേൺലിയോടു തോറ്റതിന്‍റെ ക്ഷീണം തീരുംമുമ്പായിരുന്നു ലിവർപൂളിന്‍റെ മത്സരം. ഇത്തവണ പക്ഷേ, പഴുതടച്ച പോരാട്ടവുമായി ടീം ഏറെ മുന്നിൽനിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.