സ്പാനിഷ് വിങ്ങർ നിലി പെർഡോമയെ ടീമിലെത്തിച്ച് ഗോകുലം
text_fieldsകോഴിക്കോട്: ലോകത്തുടനീളം വിവിധ ക്ലബുകൾക്കായി ജഴ്സിയണിഞ്ഞ 29കാരനായ സ്പാനിഷ് വിങ്ങർ നിലി പെർഡോമ ഗോകുലത്തിനൊപ്പം. രണ്ടു തവണ ഐ ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സിയുമായി താരം കരാറിലെത്തിയതായി അധികൃതർ വ്യക്തമാക്കി.
യു.ഡി ലാസ് പാൽമാസിന്റെ യൂത്ത് ടീമിൽ പ്രഫഷനൽ ഫുട്ബാൾ ആരംഭിച്ച നിലി 2015-16 സീസണിൽ ലാ ലിഗയിൽ അരങ്ങേറി. ബാഴ്‌സലോണയുടെ റിസർവ് ടീമിലെത്തി പ്രീ സീസൺ ടൂറുകളിലും കോപ ഡെൽ റേയിലും കറ്റാലൻ ജഴ്സിയിൽ ഇറങ്ങിയിട്ടുണ്ട്. ബാഴ്സലോണ റിസർവ് ടീമിനായി സ്പാനിഷ് രണ്ടാം ഡിവിഷനിൽ രണ്ടു ഗോളുകൾ നേടുകയും ചെയ്തു.
2017-2018 സീസണിൽ അൽബാസെറ്റ് ബലോംപിക്കായി കളിച്ചു. 2019-20 സീസണിൽ ഗ്രീക് ക്ലബ് പ്ലാറ്റനിയാസ് എഫ്.സിയിലും 2020-21ൽ ഇന്ത്യയിൽ ബംഗളൂരു എഫ്.സിയിലും ചേർന്നു. 10 മത്സരങ്ങളിൽനിന്ന് രണ്ടു ഗോളുകൾ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.