ഘാന സ്ട്രൈക്കർ ഡെന്നിസ് ആൻടവി ഗോകുലം കേരളയിൽ
text_fieldsകോഴിക്കോട്: ഘാനക്കാരൻ സ്ട്രൈക്കർ ഡെന്നിസ് ആൻടവി ആഗയാരെ ഗോകുലത്തിലേക്ക്. സ്വീഡൻ, നോർവേ, മലേഷ്യൻ ടോപ് ലീഗുകളിൽ കളിച്ച പരിചയവുമായിട്ടാണ് 27 വയസ്സുകാരൻ ആൻടവി കേരളത്തിലേക്ക് വരുന്നത്. മലേഷ്യൻ സൂപ്പർ ഡിവിഷൻ ക്ലബായ കേളൻറിലാണ് തുടക്കം. അരങ്ങേറ്റ സീസണിൽതന്നെ മലേഷ്യൻ സൂപ്പർ ലീഗും മലേഷ്യൻ എഫ്.എ കപ്പ് ചാമ്പ്യനുമായി.
2013 സീസണിൽ ഘാനയിൽ തിരിച്ചെത്തിയ ആൻറവി, ഇൻറർ അല്ലിയാസിൽ കളിക്കുന്നതിനിടെ സ്വീഡനിലെ ഫസ്റ്റ് ഡിവിഷൻ ക്ലബായ റോസെൻഗാർഡിലെത്തി. നോർവേ ക്ലബായ എഫ്.കെ ജേർവിലും കളിച്ചു. ഗോകുലത്തിന് ഇത്തവണ ഐലീഗ് കിരീടം നേടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ആൻടവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.