ഗോകുലത്തിെൻറ ഐ ലീഗ് കിരീടനേട്ടത്തിൽ നിർണായകമായി വയനാടൻ താരങ്ങൾ
text_fieldsകല്‍പറ്റ: ഐ ലീഗ് കിരീടം ഗോകുലം കേരളയുടെ ചിറകിലേറി ആദ്യമായി കേരളത്തിലെത്തുമ്പോൾ കരുത്തായത് വയനാടന്‍ ത്രയങ്ങളുടെ കളിമികവ്. മിഡ്ഫീല്‍ഡര്‍ മുഹമ്മദ് റാഷിദ്, യുവതാരങ്ങളായ സ്‌ട്രൈക്കര്‍ എമില്‍ ബെന്നി, ഡിഫന്‍ഡര്‍ അലക്‌സ് സജി എന്നിവരാണ് വയനാടിെൻറ അഭിമാനം വാനോളമുയര്‍ത്തി കിരീടനേട്ടത്തില്‍ നിര്‍ണായകമായത്.
പകരക്കാരനായി തിളങ്ങിയ റാഷിദിെൻറയും ടീമിനെ മുന്നിലെത്തിച്ച ഒറ്റയാള്‍പ്രകടനത്തിലൂടെ ഗോള്‍ നേടിയ എമിലിെൻറയും ചുമലിലേറിയാണ് ഗോകുലം കന്നിക്കിരീടത്തില്‍ മുത്തമിട്ടത്. ആരംഭം മുതല്‍ ടീമിനൊപ്പമുള്ള മുഹമ്മദ് റാഷിദ് മുണ്ടേരി ജി.വി.എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ പന്തുതട്ടിയാണ് കളി പഠിച്ചത്. ഫാല്‍ക്കന്‍സ് അടക്കമുള്ള ടീമുകള്‍ക്കായി ബൂട്ടണിഞ്ഞ റാഷിദ് മധ്യനിരയില്‍ കളിമെനയുന്നതില്‍ കാണിക്കുന്ന മികവാണ് ഗോകുലത്തിെൻറ ശക്തി. ഗോകുലത്തിനായി ബൂട്ടണിഞ്ഞ വയനാടന്‍ പെരുമയിലെ ഏറ്റവും ഇളമുറക്കാരനാണ് എമില്‍.
കല്‍പറ്റ എസ്.കെ.എം.ജെ സ്‌കൂളിലെ പഠനകാലത്ത് സെപ്റ്റ് ടീമില്‍ അംഗമായി തുടങ്ങിയ എമിലിന്ന് ആരും കൊതിക്കുന്ന അപൂര്‍വ നേട്ടത്തിലാണ് എത്തിനില്‍ക്കുന്നത്. തൃക്കൈപ്പറ്റയിലെ ബെന്നി-കവിത ദമ്പതികളുടെ മകനാണ് നിര്‍ണായക മത്സരത്തില്‍ ടീമിനെ മുന്നിലെത്തിച്ച് മികവു കാട്ടിയ എമില്‍. മീനങ്ങാടിയിലെ മണ്‍ മൈതാനത്തുനിന്ന് കളിയുടെ ബാലപാഠങ്ങള്‍ അഭ്യസിച്ച അലക്‌സാണ് ആദ്യ മത്സരങ്ങളിലെല്ലാം ഗോകുലത്തിെൻറ പ്രതിരോധത്തില്‍ മിന്നിയത്. മീനങ്ങാടി ചീരാംകുന്നിലെ കര്‍ഷകനായ സജിയുടെയും സന്ധ്യയുടെയും മൂത്തമകനാണ് അലക്‌സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.