കെ.ഡബ്ല്യു.എല്ലിൽ മലയാളി സ്ക്വാഡുമായി ഗോകുലം കേരള
text_fieldsതൃശൂർ: 11 മുതൽ തൃശൂരിൽ നടക്കുന്ന കേരള വിമൻസ് ലീഗിൽ 2019 -20ലെ വിമൻസ് ലീഗ് ഇന്ത്യൻ ചാമ്പ്യനായ ഗോകുലം കേരള എത്തുന്നത് 15 മലയാളി താരങ്ങളുമായി. ഇതിൽ 10 കളിക്കാരും കേരള വിമൻസ് ഫുട്ബാൾ ടീം അംഗങ്ങളാണ്. നിലവിലെ ക്യാപ്റ്റനായ അതിഥി ചൗഹാൻ കേരള വിമൻസ് ലീഗിൽ എത്തിയേക്കില്ല. പുതിയ ക്യാപ്റ്റനെ തീരുമാനിച്ചിട്ടില്ല. മികച്ച മലയാളി സ്ക്വാഡിനെയാണ് മത്സരിപ്പിക്കുന്നതെന്ന് ടീം മാനേജർ കെവിൻ കിഷോർ 'മാധ്യമ'ത്തോട് പറഞ്ഞു.
ശിവിഷ, മഞ്ജു, രേഷ്മ, വിനിത, നിധ്യ, മാനസ, കാവ്യ, ഹീര, അതുല്യ ബായി, ഫെമിന, ഗാഥ, വർഷ, അഭിരാമി, അർച്ചന എന്നിവരാണ് മലയാളി സ്ക്വാഡിൽ ഇടം കണ്ടെത്തിയത്. ഘാനയിൽ നിന്നുള്ള എൽഷെഡേ സ്ട്രൈക്കറായി ടീമിലെത്തും. ഡൽഹി, മധ്യപ്രദേശ്, മണിപ്പൂർ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ളവരുണ്ട് ടീമിൽ. പി.വി. പ്രിയയാണ് ഹെഡ് കോച്ച്. അസിസ്റ്റൻറ് കോച്ച് ആൻറണി ആൻഡ്രു. എ.എഫ്.സി വിമൻസ് ക്ലബ് ചാമ്പ്യൻഷിപ്പിൽ മൂന്നാമതെത്തിയ ടീമാണ് ഗോകുലം കേരളയുടെത്. കഴിഞ്ഞ ഐ ലീഗ് ചാമ്പ്യരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.