ഐ.എഫ്.എ ഷീൽഡിന് ഇന്ന് കിക്കോഫ്; ജയിച്ച് തുടങ്ങാൻ ഗോകുലം
text_fieldsകൊൽക്കത്ത: ഇന്ത്യൻ ഫുട്ബാളിലെ അതിപുരാതന ടൂർണമെൻറുകളിലൊന്നായ ഐ.എഫ്.എ ഷീൽഡിന് ഇന്ന് കിക്കോഫ്. 127 വർഷം പഴക്കമുള്ള ടൂർണമെൻറിെൻറ 123ാമത് എഡിഷനാണ് കൊൽക്കത്തയിൽ പന്തുരുളുന്നത്. ആദ്യ ദിനത്തിൽ കേരളത്തിെൻറ പ്രതീക്ഷകളുമായി ഗോകുലം കേരള എഫ്.സിയും ബൂട്ടണിയും. ഉച്ചക്ക് 1.30നു നടക്കുന്ന മത്സരത്തിൽ യുൈനറ്റഡ് സ്പോർട്സ് ക്ലബ്ബാണ് എതിരാളി.
നൂറ്റാണ്ടിലേറെ പഴക്കമുള്ള ചാമ്പ്യൻഷിപ്പിൽ ഇതുവരെ ഒരു കേരള ടീമും ജേതാക്കളായിട്ടില്ല. 1997ൽ ഫൈനലിൽ എത്തിയ എഫ്.സി കൊച്ചിൻ ആയിരുന്നു കേരള ക്ലബ്ബുകളിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയത്.
ഇറ്റലിക്കാരൻ വിൻസെൻസോ ആൽബർട്ടോ അനീസിനു കീഴിൽ ഹോം ഗ്രൗണ്ടിലെ പരിശീലനവും പൂർത്തിയാക്കിയാണ് ഗോകുലം കൊൽക്കത്തയിലെത്തിയത്്. പത്ത് മലയാളികളും മൂന്ന് വിദേശികളും ഉൾപ്പെടെ 24 അംഗ സംഘവുമായാണ് ഗോകുലമെത്തിയത്. രണ്ട് വിദേശ താരങ്ങളെ മാത്രമേ െപ്ലയിങ് ഇലവനിൽ ഉൾപ്പെടുത്താനാവൂ. ഗ്രൂപ് 'ഡി'യിൽ ബി.എസ്.എസ് സ്പോർട്സാണ് മൂന്നാമത്തെ ടീം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.