'വാർ' വിധി തിരിച്ചടിയായി; ബ്രസീൽ ലീഗിൽ കളി കഴിഞ്ഞതോടെ ആരാധകരുടെ കൂട്ടത്തല്ല്
text_fieldsബ്രസീലിയ: ലോക താരം റൊണാൾഡീന്യോ അടക്കമുള്ള വമ്പൻ കളിക്കാർ ആദ്യ കാലത്ത് ബൂട്ടുകെട്ടിയ ബ്രസീലിയൻ ക്ലബാണ് ഗ്രീമിയോ. ചരിത്രം ഏറെയുള്ള ഈ ടീമിന് ബ്രസീലിലെ ടോപ് ലീഗായ സീരി 'എ'യിൽ ഇത്തവണ എല്ലാം തിരിച്ചടിയാണ്.
27 മത്സരങ്ങൾ പൂർത്തിയായപ്പോൾ ജയിച്ചത് ഏഴെണ്ണത്തിൽ മാത്രം. 19ാം സ്ഥാനത്തുള്ള ടീം തരംതാഴ്ത്തപ്പെടുന്നതിന്റെ വക്കിലാണ്.
Os caras brigando entre o vidro pic.twitter.com/iV1lfxgMqd
— spfcpics (@spfcpics) October 31, 2021
തോറ്റ്തോറ്റ് കഥകഴിഞ്ഞിരിക്കുേമ്പാഴാണ് കഴിഞ്ഞ ദിവസം നടന്ന മൈതാനകൈയേറ്റം ടീമിന് മറ്റൊരു തിരിച്ചടിയായത്. പാൽമിറാസിനെതിരായ അഭിമാനപ്പോരാട്ടത്തിൽ ടീം 3-1ന് തോറ്റതോടെയാണ് ആരാധകർ മൈതാനം കൈയടക്കിയത്. എതിരാളികൾക്ക് ഒരു ഗോൾ അനുവദിക്കുകയും തങ്ങളുടെ ഒരു ഗോൾ നിഷേധിക്കുകയും ചെയ്ത 'വിഡിയോ അസിസ്റ്റന്‍റ് റഫറി'യോടാണ് കളി കഴിഞ്ഞതിനു പിന്നാലെ ആരാധകർ അരിശം തീർത്തത്. മൈതാനത്തിറങ്ങി 'വാർ' ടി.വി അടിച്ചു തകർക്കുകയും ചെയ്തു.
Torcedores do Grêmio invadem o campo da Arena após a derrota para o Palmeiras e provocam quebra-quebra em campo. Confusão toma também as arquibancadas. pic.twitter.com/D9fOYmmXgO
— ge (@geglobo) October 31, 2021
കാണികൾ മൈതാനം കൈയേറിയാൽ ബ്രസീലിലെ ഫുട്ബാൾ നിയമപ്രകാരം വൻ തുക പിഴയായി ക്ലബ് അടക്കേണ്ടിവരും. ഒപ്പം പത്തു മത്സരങ്ങളിൽ ഹോംഗ്രൗണ്ടിൽ കാണികളില്ലാതെ കളിക്കേണ്ടിവരും.
മുൻ ബ്രസീൽ കോച്ച് സ്കൊളാരിയായിരുന്നു ഗ്രീമിയോയുടെ കോച്ച്. കഴിഞ്ഞ സീസണിൽ ആറാം സ്ഥാനമുണ്ടായിരുന്ന ഗ്രീമിേയാ ഇത്തവണ വൻ തോൽവിയായതോടെ സ്കൊളാരിക്ക് സ്ഥാനം നഷ്ടമായി. വെങർ മാൻസീനിയാണ് നിലവിൽ അവരുടെ കോച്ച്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.