അൻസു ഫാതിക്കെതിരെ വംശീയാധിക്ഷേപം; സ്പാനിഷ് മാധ്യമത്തിനെതിരെ ഗ്രിസ്മാൻ
text_fieldsമാഡ്രിഡ്: ബാഴ്സലോണയുടെ കൗമാര താരം അൻസു ഫാതിക്കെതിരായ സ്പാനിഷ് മാധ്യമത്തിെൻറ വംശീയാധിക്ഷേപത്തിനെതിരെ പ്രതികരണവുമായി സൂപ്പർതാരം അേൻറായിൻ ഗ്രിസ്മാൻ.
പൊലീസിനെ കാണുേമ്പാൾ ഓടുന്ന കറുത്ത വർഗക്കാരനായ തെരുവുകച്ചവടക്കാരനോട് ഉപമിച്ചായിരുന്നു സ്പാനിഷ് മാധ്യമത്തിൽ റിപ്പോർട്ട് വന്നിരുന്നു. കുടിയേറ്റക്കാരനായ ഫാത്തിക്കെതിരായ പരാമർശത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
ഇതിനുപിന്നാലെ പ്രതികരണവുമായി സഹതാരം ഗ്രിസ്മാനെത്തി. ''അൻസു വിശേഷശേഷിയുള്ള കളിക്കാരനാണ്.അദ്ദേഹം എല്ലാ മനുഷ്യരെയും പോലെ ബഹുമാനം അർഹിക്കുന്നു. വംശീയതയും മോശം രീതികളും വേണ്ട'' -ഗ്രിസ്മാൻ ട്വിറ്ററിൽ കുറിച്ചു.
ചാമ്പ്യൻസ് ലീഗിൽ ഹംഗേറിയൻ ക്ലബായ ഫെറൻവാറോസസിനെ ബാഴ്സ 5-1 ന് തോൽപ്പിച്ച മത്സരത്തിൽ അൻസു ഫാതിയുടെ വകയായിരുന്നു രണ്ടാം ഗോൾ. പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗിനിയയിൽ ജനിച്ച ഫാതി സ്പാനിഷ് പൗരത്വം സ്വീകരിച്ചിട്ടുണ്ട്. ബാഴ്സലോണയുടേയും സ്പെയിനിെൻറയും ഭാവി വാഗ്ദാനമായാണ് 17കാരൻ അറിയപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.