ഗുണ്ടൊഗൻ വിൽപനക്ക്; ക്യാപ്റ്റനെ കൈവിടാനുറച്ച് സിറ്റി
text_fieldsലണ്ടൻ: ചാമ്പ്യൻസ് ലീഗടക്കം കിരീട ട്രിപ്ൾ കുറിച്ച അത്ഭുത സീസണിനൊടുവിൽ ക്യാപ്റ്റനെ കൈവിടാൻ തീരുമാനിച്ച് മാഞ്ചസ്റ്റർ സിറ്റി. കരാർ കാലാവധി അവസാനിക്കുന്ന ക്യാപ്റ്റൻ ഇൽകെ ഗുണ്ടൊഗനു പുറമെ ബെഞ്ചമിൻ മെൻഡിയെയും ടീം വിട്ടുനൽകും.
പ്രീമിയർ ലീഗ്, എഫ്.എ കപ്പ് എന്നിവയിൽ കപ്പുയർത്തിയ ടീം നാളുകൾക്കു മുമ്പ് ഇസ്തംബൂളിൽ മിലാൻ ടീമിനെ ഒരു ഗോളിന് കടന്ന് ചാമ്പ്യൻസ് ലീഗ് കിരീടവും ചൂടിയിരുന്നു. സിറ്റിക്ക് അപൂർവ ട്രിപ്ൾ ഒരുക്കിയ നായകൻ ടീം വിടുമോയെന്ന കാര്യം നേരത്തേ വെളിപ്പെടുത്തിയിരുന്നില്ല.
എന്നാൽ, ഫ്രീ ട്രാൻസ്ഫറിലുള്ള താരങ്ങളുടെ പട്ടിക പുറത്തുവന്നതോടെയാണ് ഇരുവരും വിടുമെന്ന് ഉറപ്പായത്. ക്ലബിനൊപ്പം ഗുണ്ടൊഗൻ 14 കിരീടങ്ങൾ നേടിയിട്ടുണ്ട്. 2016ൽ ബുണ്ടസ് ലിഗ ടീം ബൊറൂസിയ ഡോർട്മുണ്ടിൽനിന്നാണ് സിറ്റിയിലെത്തിയത്. 2021 ആഗസ്റ്റിലാണ് മെൻഡി ഇത്തിഹാദ് ടീമിനൊപ്പം ചേർന്നത്. അതിനിടെ, ലൈംഗിക പീഡന കേസിൽ കുടുങ്ങിയത് വില്ലനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.