മുമ്പ് പിതാവ് പന്തുതട്ടിയ സംഘത്തോടു കോർക്കാൻ ഹാലൻഡ് വരുന്നു; ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ സിറ്റിയോ ഡോർട്മണ്ടോ?
text_fieldsലണ്ടൻ: പ്രിമിയർ ലീഗിൽ ലീഡ്സിനായി ബൂട്ടുകെട്ടിയ ആൽഫ് ഇംഗെ ഹാലൻഡ് 2000ൽ മാഞ്ചസ്റ്റർ സിറ്റിയിേലക്ക് ചുവടുമാറുേമ്പാൾ 21 വർഷം കഴിഞ്ഞ് ഇതുപോലൊരു ഗ്ലാമർ പോരാട്ടം വരാനിരിക്കുന്നുവെന്ന് സ്വപ്നത്തിൽ പോലും കരുതികാണില്ല.
41 കളികളിൽ സിറ്റിക്കൊപ്പമുണ്ടായിരുന്ന ആൽഫ് ഒരു വർഷം കഴിഞ്ഞ് 2001 ഏപ്രിലിൽ നടന്ന മാഞ്ചസ്റ്റർ ഡെർബിക്കിടെ റോയ് കീനിന്‍റെ മാരക ഫൗളിൽ കരിയർ തന്നെ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി.
പക്ഷേ, അതേ പിതാവിന്‍റെ ഊർജം കാൽപാദങ്ങളിൽ ഇരട്ടി മൂർഛയോടെ സ്വീകരിച്ച മകൻ എർലിങ് ഇപ്പോൾ ജർമൻ ലീഗിൽ ബൊറൂസിയ ഡോർട്മണ്ടിനൊപ്പം സജീവമാണ്. ജർമനിയിൽനിന്ന് ബയേണിനൊപ്പം ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ഇടമുറപ്പിച്ച ഡോർട്മണ്ടിന് വെള്ളിയാഴ്ച നറുക്കെടുപ്പിൽ എതിരാളികളായി കിട്ടിയത് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയെ. അന്ന് പിതാവ് പന്തുതട്ടിയ ടീമിന്‍റെ പിൻതലമുറക്കാരെ. സിറ്റി കളിമുറ്റമായ ഇത്തിഹാദിൽ ആദ്യ പാദത്തിന് അരങ്ങുണരുേമ്പാൾ എർലിങ്ങിന്‍റെ മനസ്സിൽ എല്ലാമുണ്ടാകും. ജർമൻ ലീഗിൽ 30 കളികളിൽ 30 മത്സരങ്ങളിൽ 31 ഗോളുമായി മികച്ച ഫോം തുടരുന്ന യുവതാരത്തിൽ തന്നെയാണ് ഡോർട്മണ്ട് പ്രതീക്ഷ.
'ലോകത്തെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിലൊരാളാണ് ഇപ്പോൾ എർലിങ്ങെന്ന് ഗാർഡിയോള പറയുന്നു.
പിതാവ് ആദ്യം ഇംഗ്ലീഷ് ലീഗിൽ പന്തുതട്ടിയ ലീഡ്സ് തന്നെയാണ് എർലിങ്ങിന്‍റെ മനസ്സിലെ പ്രഥമ ടീം. ലീഡ്സിനൊപ്പം പ്രിമിയർ ലീഗ് നേടലാണ് തന്‍റെ സ്വപ്നമെന്നും താരം പറയുന്നു. 'അന്ന് പിതാവ് എത്തിപ്പിടിച്ചതിനെക്കാൾ വലിയ ഉയരങ്ങൾ പിടിക്കണം' എർലിങ് സ്വപ്നങ്ങൾ അത്ര ചെറുതല്ല. നോർവേക്കായി ഏഴു കളികളിലാണ് ഇതുവരെ എർലിങ് കളിച്ചത്. പിതാവ് ആൽഫ് 34ഉം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.