രക്ഷകൻ കെയ്ൻ തിരിച്ചെത്തി; വിജയതീരത്ത് ടോട്ടൻഹാം
text_fields
ലണ്ടൻ: വീണ്ടും രക്ഷകാവതാരമെടുത്ത ഹാരി കെയ്നിെൻറ ചിറകേറി ടോട്ടൻഹാം തോൽവികളുടെ പരമ്പര കടന്ന് വിജയത്തിെൻറ വഴിയിൽ. ഗോളൊഴിഞ്ഞ ആദ്യ പകുതി കഴിഞ്ഞ് പിറന്ന ഇരട്ട ഗോളുകളിലാണ് വെസ്റ്റ് ബ്രോംവിച്ച് ആൽബിയോണിനെ വീഴ്ത്തി ടോട്ടൻഹാം ഹോട്സ്പർ ജയം തൊട്ടത്.
കാലിൽ പരിക്കേറ്റ് പുറത്തായിരുന്ന നായകൻ കെയിൻ ഗോൾ നേട്ടത്തോടെ ടോട്ടൻഹാം ജഴ്സിയിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ബോബി സ്മിത്ത്, ജിമ്മി ഗ്രീവ്സ് എന്നിവരുടെ നിരയിലേക്ക് കയറി. താരം പുറത്തിരുന്ന കഴിഞ്ഞ രണ്ടു കളികളിലും ഗോളടിക്കാൻ മറന്ന ഹോട്സ്പർ ദയനീയ തോൽവി ഏറ്റുവാങ്ങിയിരുന്നു. തിങ്കളാഴ്ചയും പ്രതിരോധം മിടുക്ക് തെളിയിച്ച വെസ്റ്റ് ബ്രോം നിര ആദ്യ പകുതിയിൽ ആതിഥേയരെ ഗോളടിക്കാതെ പിടിച്ചുകെട്ടിയെങ്കിലും പിന്നീട് കൈവിട്ടു. 54ാം മിനിറ്റിൽ കെയിനാണ് ആദ്യ വെടി പൊട്ടിച്ചത്- സീസണിലെ 13ാം ഗോൾ. നാലു മിനിറ്റിനിടെ ദക്ഷിണ കൊറിയൻ താരം സൺ ഹ്യൂങ് മിൻ ലീഡുയർത്തി.
ജയത്തോടെ ഹോട്സ്പർ പ്രിമിയർ ലീഗ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്കു കയറി. നാലാമതുള്ള ലിവർപൂളുമായി പോയിൻറ് അകലം നാലായി ചുരുങ്ങി. വെസ്റ്റ് ബ്രോം പട്ടികയിൽ 19ാം സ്ഥാനത്താണ്.
ടോട്ടൻഹാം ചരിത്രത്തിലെ ഏറ്റവും മികച്ച സ്കോറർമാരിൽ ഒരാളായി ഉയർന്ന കെയിൻ ടീമിനൊപ്പം ഇതുവരെ കുറിച്ചത് 208 ഗോളുകൾ. ടീമിൽ ജിമ്മി ഗ്രീവ്സ് മാത്രമാണ് മുന്നിലുള്ളത്- 266 ഗോളുകൾ. പ്രിമിയർ ലീഗിൽ കെയിൻ ഇതുവരെ ഗോൾവല തുളച്ചത് 156 തവണ. ഇംഗ്ലണ്ടിനായി 32 ഗോളുകളും സ്വന്തം പേരിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.