Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightക്ലബ് കരിയറിൽ 300 ഗോൾ...

ക്ലബ് കരിയറിൽ 300 ഗോൾ പൂർത്തിയാക്കി ഹാരി കെയ്ൻ; സമനിലയിൽ കുരുങ്ങി ബയേൺ

text_fields
bookmark_border
ക്ലബ് കരിയറിൽ 300 ഗോൾ പൂർത്തിയാക്കി ഹാരി കെയ്ൻ; സമനിലയിൽ കുരുങ്ങി ബയേൺ
cancel

ബെർലിൻ: ഇംഗ്ലീഷ് സൂപ്പർ താരം ഹാരി കെയ്ൻ ക്ലബ് കരിയറിലെ 300ാം ഗോൾ കണ്ടെത്തിയ മത്സരത്തിൽ ബയേൺ മ്യൂണിക്കിന് സമനില. ബുണ്ടസ് ലീഗയിൽ ബയേർ ലവർകു​സനാണ് ചാമ്പ്യന്മാരെ 2-2ന് സമനിലയിൽ തളച്ചത്.

ഏഴാം മിനിറ്റിൽ തന്നെ കെയ്നിന്റെ ഗോളിൽ ബയേൺ മുന്നിലെത്തിയിരുന്നു. ലീഗിൽ കെയ്ൻ തുടർച്ചയായ നാലാം മത്സരത്തിലാണ് ഗോൾ നേടു​ന്നത്. ഇതോടെ ആദ്യ നാല് ബുണ്ടസ് ലീഗ മത്സരങ്ങളിലും ഗോൾ നേടിയ മിറാസ്ലേവ് ക്ലോസെയുടെ റെക്കോഡി​നൊപ്പം എത്താനും കെയ്നിനായി. ക്ലബ് കരിയറിൽ താരം നേടിയ 280 ഗോളുകളും ടോട്ടൻഹാമിന് വേണ്ടിയായിരുന്നു. ഒമ്പതെണ്ണം മിൽവാളിനും അഞ്ചെണ്ണം ലീട്ടൺ ഓറിയന്റിനും നാലെണ്ണം ബയേണിനും രണ്ടെണ്ണം ലെസസ്റ്ററിനും വേണ്ടിയായിരുന്നു.

കെയ്നിന്റെ ഗോളിൽ മുന്നിലെത്തിയ ബയേണിനെതിരെ 24ാം മിനിറ്റിൽ ഗ്രിമാൾഡോയിലൂടെ ലെവർകുസൻ സമനില ഗോൾ നേടി. കളി തീരാൻ നാല് മിനിറ്റ് ശേഷിക്കെ ഗോരട്സ്ക ബയേണിന് വീണ്ടും ലീഡ് നൽകി. ബയേൺ വിജയമുറപ്പിച്ചു നിൽക്കെ ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി പലാസിയോ ലക്ഷ്യത്തിലെത്തിച്ചതോടെ ലെവർകുസൻ വിലപ്പെട്ട സമനില പിടിക്കുകയായിരുന്നു.

ലീഗിൽ നാല് മത്സരങ്ങൾ വീതം പൂർത്തിയാക്കിയ ബയേണിനും ലെവർകുസനും 10 പോയന്റ് വീതമാണെങ്കിലും ഗോൾ ശരാശരിയിൽ ലെവർകുസൻ ഒന്നാമതും ബയേൺ രണ്ടാമതുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bayern munichHarry Kane
News Summary - Harry Kane completes 300 goals in club career; Bayern tied
Next Story