ഫൈവ്സ്റ്റാർ ടോട്ടൻഹാം; ഒന്റിയെ മറികടന്ന് കെയ്ൻ
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടൻഹാം ഹോട്സ്പറിന് തകർപ്പൻ ജയം. മടക്കമില്ലാത്ത അഞ്ചു ഗോളുകൾക്ക് എവർട്ടണിനെയാണ് അന്റോണിയോ കോണ്ടെയുടെ ടീം തകർത്തത്. സ്റ്റാർ സ്ട്രൈക്കർ ഹാരി കെയ്ൻ രണ്ടു ഗോളുകളുമായി കളംനിറഞ്ഞപ്പോൾ ഹ്യൂങ് മിൻ സൺ, സെർജിയോ റെഗല്ലിയോൺ എന്നിവർ ഓരോ ഗോൾ നേടി.
ഒരു ഗോൾ എവർട്ടൺ ഡിഫൻഡർ മൈക്കൽ കീനിന്റെ ദാനമായിരുന്നു. അതിനിടെ, കെയ്ൻ (176) പ്രീമിയർ ലീഗ് ഗോൾനേട്ടത്തിൽ തിയറി ഒന്റിയെ (175) മറികടന്ന് ആറാം സ്ഥാനത്തെത്തി. 260 ഗോളുകളുമായി അലൻ ഷിയററാണ് മുന്നിൽ. വെയ്ൻ റൂണി (208), ആൻഡി കോൾ (187), സെർജിയോ അഗ്യൂറോ (184), ഫ്രാങ്ക് ലാംപാർഡ് (177) എന്നിവരാണ് കെയ്നിന്റെ മുന്നിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.