Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലിവർപൂളിന്‍റെ 18 കാരൻ...

ലിവർപൂളിന്‍റെ 18 കാരൻ എല്ലിയോട്ടിന്‍റെ എല്ലു പൊട്ടി- വിഡിയോ

text_fields
bookmark_border
ലിവർപൂളിന്‍റെ 18 കാരൻ എല്ലിയോട്ടിന്‍റെ എല്ലു പൊട്ടി- വിഡിയോ
cancel

ലണ്ടൻ: ഇംഗ്ലീഷ്​ പ്രീമിയർ ലീഗിലെ മുൻ ചാമ്പ്യന്മാരായ ലിവർപൂളിന്​ പരിക്ക്​ കൂടെപ്പിറപ്പാണ്​. കഴിഞ്ഞ സീസണിൽ കോച്ച്​ യുർഗൻ ക്ലോപ്പിന്‍റെ കണക്കുകൂട്ടലെല്ലാം തെറ്റിച്ചത്​ ചില താരങ്ങളുടെ പരിക്കായിരുന്നു. എങ്കിലും തട്ടിയും മുട്ടിയും മുന്നേറി ഉള്ള താരങ്ങളെ വെച്ച്​ ചാമ്പ്യൻസ്​ ലീഗ്​ യോഗ്യത നേടിയെടുത്തു അവർ.

പുതിയ സീണിലും പരിക്ക്​ ശാപം ടീമിനൊപ്പമുണ്ടാവു​െമന്നാണ്​ കഴിഞ്ഞ മത്സരം പറയുന്നത്​. നാലാം മത്സരത്തിൽ ലീഡ്​സ്​ യുനൈറ്റഡിനെതിരെ ടീമിന്‍റെ 18 കാരൻ വിങ്ങർ ഹാർവെ എല്ലിയോട്ടിന്​ ഗുരുതര പരിക്കു പറ്റി. 60ാം മിനിറ്റിലാണ്​ സംഭവം. പന്തുമായി കുതിച്ച എല്ലിയോട്ടിനെ പാസ്​കർ സ്​​ട്രെയ്​ക്​ പുറകിൽ നിന്ന്​ കാൽവെച്ച്​ വീഴ്​ത്തുകയായിരുന്നു. ടാക്ലിങിൽ എല്ലിയോട്ടിന്‍റെ കണങ്കാൽ എല്ലുപൊട്ടി തൂങ്ങി. സംഭവത്തിന്‍റെ ഗൗരവം നേരിൽ കണ്ട സഹതാരം മുഹമ്മദ്​ സലാഹ്​ കളി നിർത്തിവെക്കാൻ റഫറിയോട്​ ഉച്ചത്തിൽ പറയുന്നതും കാണാമായിരുന്നു. എല്ലിയോട്ടിനെ​ പരിശോധിക്കാൻ ​വൈദ്യ സംഘം ഓടിയെത്തി. പ്രഥമ ശ്രുശൂഷ നൽകി സ്​ട്രറ്റ്​ച്ചറിൽ താരത്തെ കൊണ്ടുപോകുകയും ചെയ്​തു. പിന്നാലെ ലീഡ്​സിന്‍റെ സെന്‍റർ ബാക്ക്​ പാസ്​കൽ സ്​ട്രെയ്​കിന്​ റഫറി ചുവപ്പ്​ കാർഡ്​ കാണിക്കുകയും ചെയ്​തു. താരത്തെ അടിയന്തര ശസ്​ത്രക്രിയക്ക്​ വിധേയമാക്കി.


മത്സരത്തിൽ ലീഡ്​സ്​ യുനൈറ്റഡിനെ ലിവർപൂൾ 3-0ത്തിന്​ തോൽപിച്ചു. മുഹമ്മദ്​ സാലാഹ്​(20), ഫാബീന്യോ(50), സാദിയോ മാനെ(92) എന്നിവരാണ്​ സ്​കോറർമാർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liverpoolEnglish Premier League
News Summary - Harvey Elliott Suffers Horrific Injury as His Leg Snaps Clean in Two | See Pics and Video
Next Story