ഹയാ: എൻട്രി പെർമിറ്റ് ഉടൻ
text_fieldsദോഹ: ലോകകപ്പ് മത്സരങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് ഹയാകാർഡ് സ്വന്തമാക്കിയ വിദേശകാണികൾക്ക് രാജ്യത്തേക്കുള്ള പ്രവേശന അനുമതിയായ എൻട്രി പെർമിറ്റ് ഉടൻ ലഭിച്ചുതുടങ്ങുമെന്ന് അധികൃതർ. ടിക്കറ്റും ഹയാ കാർഡും ബുക്ക് ചെയ്ത ഇ-മെയിൽ വിലാസത്തിൽതന്നെ എൻട്രി പെർമിറ്റ് ലഭിക്കുമെന്ന് സുപ്രീം കമ്മിറ്റി ഹയാ പ്ലാറ്റ്ഫോം എക്സിക്യൂട്ടിവ് ഡയറക്ടർ സഈദ് അൽ കുവാരി പറഞ്ഞു.
അൽകാസ് ടി.വിയുടെ മജ്‍ലിസ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹയാ കാർഡുവഴി വിദേശകാണികൾക്ക് നവംബർ ഒന്നു മുതൽ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കും. പി.ഡി.എഫ് മാതൃകയിൽ അയക്കുന്ന എൻട്രി പെർമിറ്റിൽ യാത്രാമാനദണ്ഡങ്ങൾ വിശദീകരിക്കുന്നതായിരിക്കും -അദ്ദേഹം പറഞ്ഞു.
ഫുട്ബാൾ ആരാധകർക്കായി അലി ബിൻ ഹമദ് അൽ അതിയ്യ അറീനയിലും ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലും ഹയാ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. 80 സ്റ്റാളുകളായി പ്രവർത്തിക്കുന്ന സെന്ററിൽ അന്വേഷണങ്ങൾക്കും സൗകര്യമുണ്ട്.അതേസമയം, ആരാധകർക്ക് ഡിജിറ്റൽ ഹയാകാർഡുതന്നെ മതിയാവുമെന്ന് സഈദ് അൽ കുവാരി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.