Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right'അവൻ നല്ല കുട്ടിയായത്​...

'അവൻ നല്ല കുട്ടിയായത്​ കൊണ്ടാണ്​ അങ്ങനെ പറഞ്ഞത്​, പക്ഷേ ഇത്​ ഫൈനലാണ്' -നെയ്​മറിന്‍റെ വെല്ലുവിളിക്ക്​ മെസ്സിയുടെ മറുപടി​

text_fields
bookmark_border
messi-neymar
cancel

ബ്രസീലിയ: പെനാൽറ്റി വിധിനിർണയിച്ച മത്സരത്തിൽ കൊളംബിയയെ മറികടന്ന്​ അർജന്‍റീന കോപ്പ അമേരിക്കയുടെ ഫൈനലിലെത്തിയതോടെ വൻകര കാത്തിരുന്ന ഫൈനലിനാണ്​ ഞായറാഴ്ച മറക്കാന സ്​റ്റേഡിയം സാക്ഷ്യം വഹിക്കാൻ പോകുന്നത്​. ചിരവൈരികളുടെ പോരാട്ടം എന്നതിലുപരി രണ്ട്​ ഉറ്റസുഹൃത്തുക്കൾ തങ്ങളുടെ ദേശീയ ജഴ്​സിയിൽ മുഖാമുഖം വരുന്ന മത്സരം കൂടിയാണത്​. സ്​പാനിഷ്​ ക്ലബായ ബാഴ്​സലോണയിൽ ഒന്നിച്ച്​ പന്തുതട്ടിയ കാലം തൊട്ട്​ സുഹൃത്തുക്കളായ അർജന്‍റീന നായകൻ ലയണൽ മെസ്സിയും ബ്രസീലിയൻ സൂപ്പർ താരം നെയ്​മർ ജൂനിയറുമാണ്​ കോപ്പ കിരീടത്തിനായി കച്ചമുറുക്കി ഇറങ്ങാൻ ​േപാകുന്നത്​​.

ഫൈനലിൽ എതിരാളികളായി അർജന്‍റീനയെ ലഭിക്കണമെന്നും പക്ഷേ വിജയം ബ്രസീലിനായിരിക്കുമെന്നതിൽ സംശയമൊന്നു​മി​ല്ലെന്നും നെയ്​മർ പറഞ്ഞതോടെ രണ്ടാം സെമിഫൈനൽ ഏവരും ഉറ്റുനോക്കിയിരുന്നു. സെമിവിജയത്തിന്​ ശേഷം നെയ്​മറിന്​ മെസ്സി മറുപടിയും നൽകി. 'നല്ല കുട്ടിയായത്​ കൊണ്ടാണ്​ അവൻ അങ്ങനെ പറഞ്ഞത്​. എന്നാൽ ഇത്​ ഫൈനലാണ്​, നാമെല്ലാം ജയിക്കണമെന്നല്ലേ ആഗ്രഹിക്കുന്നത്​' -മെസ്സി പറഞ്ഞു.

'ഞങ്ങൾ രണ്ടുപേരും ഫൈനലിലെത്തി. നാമെല്ലാവരും പ്രതീക്ഷിക്കുന്ന പോലൊരു ഫൈനലാകും അത്​. തീർച്ചയായും കടുത്ത മത്സരമായിരിക്കും. ഞങ്ങൾ ആദ്യ ലക്ഷ്യം നേടി, എല്ലാ മത്സരങ്ങളും കളിക്കുക എന്നതായിരുന്നു അത്. ഇനി ആ ഫൈനലിൽ കൂടി വിജയിക്കാൻ ഞങ്ങൾ ശ്രമിക്കും' -മെസ്സി കൂട്ടിച്ചേർത്തു.

സെമിയിലെ പെനാൽറ്റി ഷൂട്ടൗട്ടിൽ മൂന്ന്​ കൊളംബിയൻ താരങ്ങളുടെ കിക്കുകൾ തടുത്തിട്ട ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിനെയും മെസ്സി പുകഴ്​ത്തി. 'എമിൽ ഒരു പ്രതിഭാസമാണ്​. അവനിൽ ഞങ്ങൾ വിശ്വാസം അർപ്പിച്ചിരുന്നു' -മെസ്സി പറഞ്ഞു.

അർജന്‍റീനയും കൊളംബിയയും തമ്മിലുള്ള രണ്ടാം സെമി ഫൈനലിന്​ മുന്നോടിയായിട്ടായിരുന്നു​ നെയ്​മറിന്‍റെ സൗഹൃദത്തിൽ ചാലിച്ച വെല്ലുവിളി. 'എനിക്ക് ഫൈനലിൽ​ അർജന്‍റീനയെ വേണം, ഞാൻ അവരോടൊപ്പമാണ്​. എനിക്ക്​ അവിടെ സുഹൃത്തുക്കളുണ്ട്​. പക്ഷേ ഫൈനൽ വിജയിക്കുന്നത്​ ബ്രസീലായിരിക്കും'- നെയ്​മർ ചിരിച്ചുകൊണ്ട്​ പറഞ്ഞു.

2007 കോപ്പയിലാണ്​ അർജന്‍റീനയും ബ്രസീലും അവസാനമായി ഫൈനലിൽ ഏറ്റുമുട്ടിയത്​. അന്ന്​ എതിരില്ലാത്ത മൂന്നുഗോളുകൾക്ക്​ ബ്രസീൽ വിജയിച്ചിരുന്നു. കഴിഞ്ഞ കോപ്പയിൽ സെമിഫൈനലിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത രണ്ടുഗോളുകൾക്ക്​ ജയം ബ്രസീലിനൊപ്പമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neymarLionel MessiEuro Copa
News Summary - he said that because he's a good boy lionel messi's replay to neymar on copa america final
Next Story