ഇവിടെയുണ്ട്, 1976ലെ ഫുട്ബാൾ മത്സരത്തിെൻറ നോട്ടീസ്; ആ ഗോളടിക്കാരൻ പുല്ലൂരിലുണ്ട്
text_fieldsമഞ്ചേരി: മഞ്ചേരിയുടെ ഫുട്ബാൾ പാരമ്പര്യത്തിെൻറ ചരിത്രം വിളിച്ചോതുന്ന നോട്ടീസ് കൗതുകമാകുന്നു. മഞ്ചേരി റോവേഴ്സ് ഫുട്ബാൾ ടൂർണമെൻറിെൻറ ഭാഗമായി 1976ൽ പുറത്തിറക്കിയ നോട്ടീസാണ് പുതുതലമുറക്ക് കൗതുകമുണർത്തിയത്. 1976 മാർച്ച് 26 ൈവകീട്ട് അഞ്ചിന് ടൂർണമെൻറിലെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ െസലക്ടഡ് സെവൻസ് മദ്രാസും സെലക്ടഡ് സെവൻസ് മഞ്ചേരിയും തമ്മിലുള്ള രണ്ടാം പാദ കളിയുടെ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് നോട്ടീസ്. ഒന്നാം പാദം 2 -2ന് പിരിഞ്ഞതിെൻറ ആവേശകരമായ വിവരണവും നോട്ടീസിലുണ്ട്.
''60 മിനിറ്റ് നേരത്തെ പൊരിഞ്ഞ പോരാട്ടം. നിങ്ങളുടെ എല്ലാ നിഗമനങ്ങളും തെറ്റിച്ച മത്സരം. ഗ്രൗണ്ടിലെ പുൽമൊട്ടുകൾ പോലും നാണിച്ച കളി. എല്ലാ മുൻ നിഗമനങ്ങളെയും തെറ്റിച്ച് ആദ്യപകുതിയിൽ അലവി ബാപ്പു മഞ്ചേരിക്ക് വേണ്ടി ഗോൾ വലയത്തിൽ എത്തിച്ചപ്പോൾ മദ്രാസിെൻറ വീരരാഘവൻ നോക്കി നിന്നില്ല. അടുത്ത മിനിറ്റിൽ മഞ്ചേരിയുടെ വലയത്തിൽ ഗോൾ തള്ളിവിട്ടു'' എന്നിങ്ങനെ പോകുന്നു ആദ്യമത്സരത്തിെൻറ കളിവിവരങ്ങൾ. ആദ്യപാദത്തിൽ അലവി ബാപ്പുവാണ് മഞ്ചേരിക്കായി രണ്ടുതവണ വലകുലുക്കിയത്. മദ്രാസിനായി വീരരാഘവനും ഇരട്ട ഗോളടിച്ചു. ആദ്യപാദം സമനിലയിൽ പിരിഞ്ഞപ്പോൾ പ്രവചനാതീതമായ രണ്ടാംപാദത്തിനായി ഫുട്ബാൾ പ്രേമികളെ മൈതാനത്തേക്ക് എത്തിക്കുകയാണ് നോട്ടീസിലൂടെ ലക്ഷ്യമിടുന്നത്. ''കസേല -2 ക, ഗ്യാലറി -1 ക, തറ - 50 പൈസ'' മൈതാനത്തിലെ ഇരിപ്പിടങ്ങളും ടിക്കറ്റ് നിരക്കും നോട്ടീസിൽ സൂചിപ്പിട്ടുണ്ട്. ''കളി കഴിഞ്ഞാൽ എല്ലാ സ്ഥലത്തേക്കും ബസ് സൗകര്യം ഉണ്ടായിരിക്കും'' എന്ന രസകരമായ അറിയിപ്പും നോട്ടീസിലുണ്ട്.
ആ ഗോളടിക്കാരൻ പുല്ലൂരിലുണ്ട്
മഞ്ചേരി: നാഗേഷും വീരരാഘവനും ഉൾെപ്പടെയുള്ള തമിഴ്നാട് സന്തോഷ് ട്രോഫി താരങ്ങൾ ഉൾപ്പെട്ട മദ്രാസ് ടീമിനെതിരെ ഇരട്ട ഗോൾ നേടിയ അലവി ബാപ്പു പുല്ലൂർ ചെമ്മരം സ്വദേശിയാണ്. മഞ്ചേരിയും മദ്രാസും തമ്മിലുള്ള പഴയ സെവൻസ് മത്സരത്തിെൻറ നോട്ടീസ് വീണ്ടും ചർച്ചയാകുമ്പോൾ 77കാരനായ ഇദ്ദേഹത്തിെൻറ ഓർമകളും തുകൽപന്തുപോലെ പിന്നോട്ടുരുണ്ടു. തെൻറ ഇടം കാലുകൊണ്ട് ഗോൾ പോസ്റ്റിലേക്ക് ലക്ഷ്യം വെച്ച േഷാട്ട് പോലെ കൃത്യമായിരുന്നു അത്. സെവൻസ് മൈതാനങ്ങളിൽ തീപാറിയ േപാരാട്ടങ്ങൾ അദ്ദേഹം ഓർത്തെടുത്തു.
പ്രാരബ്ധങ്ങൾക്ക് നടുവിൽ ജീവിതം 'ഓഫ് ൈസഡ്' തീർത്തപ്പോൾ സന്തോഷ് ട്രോഫി ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടും അവസരം 'പോസ്റ്റിൽ' തട്ടി മടങ്ങിയത് തെല്ല് നിരാശയോടെ ഓർമിച്ചു. 1968ൽ നാഷനൽ ഗെയിംസിൽ കേരളത്തിനായി മികച്ച പ്രകടനം നടത്തി വെള്ളി മെഡലും നേടി. തൊട്ടടുത്ത വർഷമായിരുന്നു സന്തോഷ് ട്രോഫി ക്യാമ്പിലേക്ക് തിരഞ്ഞടുക്കപ്പെട്ടത്. തൃശൂരായിരുന്നു ഒരു മാസം നീളുന്ന ക്യാമ്പ്. എന്നാൽ, ബീഡിനിർമാണ തൊഴിലാളിയായ പിതാവിെൻറ സാമ്പത്തിക പിന്നാക്കവും കുടുംബ ഭാരവും മൂലം ക്യാമ്പിൽ പങ്കെടുക്കാനായില്ല.
കളിമികവ് കൊണ്ട് എം.എസ്.പിയിലേക്കും 'മുന്നേറ്റം' നടത്താൻ സാധിച്ചെങ്കിലും ഇത്തവണയും സാമ്പത്തികം വില്ലനായി. പിന്നീട് സെവൻസ് മൈതാനങ്ങളിൽ മഞ്ചേരി റോവേഴ്സ് ക്ലബിനായി ബൂട്ട് കെട്ടി. ബാപ്പുവിന് ഓരോ മത്സരത്തിനും 10ഉം 15ഉം രൂപയായിരുന്നു ലഭിച്ചിരുന്നത്. പിന്നീട് മൈതാനത്തുനിന്ന് ബസിലേക്ക് ജീവിതം പറിച്ചുനട്ടു. 'വിസിലി'നൊപ്പം കണ്ടക്ടർ 'ജഴ്സി' അണിഞ്ഞായിരുന്നു പ്രാരബ്ധത്തെ പ്രതിരോധിച്ചത്. അടുത്തകാലം വരെ കുട്ടികൾക്കൊപ്പം നാട്ടിൽ പന്തുതട്ടിയിരുന്നു. റസിയയാണ് ഭാര്യ. റഫീഖ്, മൻസൂർ, സാജിദ, നഷീദ, സബിത എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.